പൃഥ്വിരാജിന്റെ ഇമേജ് ആടുജീവിതത്തിന് ഭാരമാകുമോ എന്ന് സംശയിച്ചു; ആടുജീവിതത്തിന്റെ പകുതി വരെയുള്ള സീനുകൾ കണ്ടു; പ്രതീക്ഷയേറ്റി ബെന്യാമിൻ

283

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഇമേജിനെ തന്നെ മാറ്റി മറിക്കുന്ന ഒരു സിനിമയാണ് ഇനി വരാൻ പോകുന്നത്. പ്രേക്ശകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആടുജീവിതം സിനിമയുടെ റിലീസിനായി.

കഥാകൃത്ത് ബെന്യാമിന്റെ ആടുജീവിതം എന്ന ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. മുഖ്യകഥാപാത്രമായ നജീബിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

Advertisements

2013 ൽ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നതാണ്. ലോക്ഡൗൺ ാകലത്ത് പോലും വിദേശത്ത് കുടുങ്ങിയിട്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടർന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂർണതയ്ക്കായുള്ള കുറച്ചുദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ റിലീസ് എത്താൻ.

നടനെന്ന നിലയിൽ പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ആടുജീവിതത്തിലേത്.

ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവിലുള്ളത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ സിനിമാരൂപവുമായി തനിക്കുള്ള പരിചയത്തെക്കുറിച്ച് പറയുകയാണ് ബെന്യാമിൻ.


താൻ സിനിമയുടെ പകുതി വരെയുള്ള സീനുകൾ കണ്ടെന്ന് ബെന്യാമിൻ പറയുന്നു. ബൈജു എൻ നായരുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബെന്യാമിൻ ഇതേക്കുറിച്ച് സംസാരിച്ചത്.
ALSO READ- നിങ്ങളുടെ ഭർത്താവ് ജയിലിൽ അല്ലെ, ഇങ്ങനെ സന്തോഷിക്കാൻ ഉള്ള സമയം ആണോ; മഹാലാക്ഷ്മിക്ക് നേരെ സൈബർ ആ ക്ര മണം

താൻ ആടുജീവിതത്തിന്റെ പകുതി വരെയുള്ള സീനുകൾ കണ്ടു. ഷൂട്ട് ഇടയ്ക്ക് വച്ച് ബ്രേക്ക് ചെയ്തിരുന്നല്ലോ. ആ സമയത്ത് ഒരു ദിവസം എല്ലാവരും കൂടി ഇരുന്ന്- താനും പൃഥ്വിരാജും ബ്ലെസിയും പിന്നെ പ്രധാനപ്പെട്ട മറ്റ് ആളുകളും കൂടി ഇരുന്നിട്ട് എന്താണ് രണ്ടാം പകുതിയിൽ വരുത്തേണ്ട മാറ്റം എന്നൊക്കെ സംസാരിച്ചിരുന്നു.

താനും ഈ ചിത്രം ഒരു സമ്പൂർണ്ണ രൂപത്തിൽ കണ്ടിട്ടില്ല. അവസാന ഭാഗങ്ങൾ കാണാനുണ്ട്. വിഎഫ്എക്‌സ് ഒക്കെ ചെയ്ത് എല്ലാവിധ തെളിമയോടും കൂടി കാണണം. അങ്ങനെ ശബ്ദമൊക്കെ മിക്‌സ് ചെയ്തതിന് ശേഷം കണ്ടിട്ടില്ലെന്നും ബെന്യാമിൻ പറഞ്ഞു.

തനിക്ക് വലിയ സന്തോഷം തോന്നി പകുതി വരെ കണ്ടപ്പോൾ. ഭയങ്കര അർപ്പണത്തോടെ അവർ അത് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രശംസിച്ചു. തുടക്കത്തിൽ ചിത്രത്തിന് പൃഥ്വിരാജിൻറെ ഇമേജ് ഭാരമാകുമോ എന്ന ആശങ്ക തനിക്കുമുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സ്ഥലത്ത് ആദ്യദിനം ചെന്നപ്പോൾ തന്നെ മനസിലായി പൃഥ്വിരാജ് ഒരു ഭാരമാവില്ല, ഗുണമേ ആവൂ എന്ന്.

നമ്മളാരും ഇതുവരെ കണ്ട പൃഥ്വിരാജിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരു പൃഥ്വിരാജിനെയായിരിക്കും ആടുജീവിതത്തിൽ കാണുകയെന്നും ബെന്യാമിൻ പറഞ്ഞു.

Advertisement