നിങ്ങളുടെ ഭർത്താവ് ജയിലിൽ അല്ലെ, ഇങ്ങനെ സന്തോഷിക്കാൻ ഉള്ള സമയം ആണോ; മഹാലാക്ഷ്മിക്ക് നേരെ സൈബർ ആ ക്ര മണം

225

തെന്നിന്ത്യൻ പ്രക്ഷകർക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിൾസാണ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും, ഭാര്യ മഹാലക്ഷ്മിയും. നിരവധി വിമർശനങ്ങളിലൂടെയാണ് ഇരുവരുടെയും വിവാഹ ജീവിതം മുന്നോട്ട് പോകുന്നത്. അതേസമയം ഈയടുത്ത് വിവാഹ വാർഷികം ആഘോഷിച്ച താരങ്ങളെ തേടി ഇപ്പോൾ എത്തിയിരിക്കുന്ന വളരെ ദുഖകരമായ കാര്യമാണ്.

16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ രവീന്ദർ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. പുതിയ കമ്പനി തുടങ്ങാനെന്ന പേരിൽ വ്യവസായിയിൽ നിന്നും 16 കോടി രൂപ തട്ടിയെന്നാണ് കേസ്.

Advertisements

ലിബ്ര പ്രൊഡക്ഷൻസ് എന്ന പേരിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള വ്യക്തിയാണ് രവീന്ദർ. ചെന്നൈ സെൻട്രൽ ക്രൈ ം ബ്രാ ഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്.
ALSO READ- അല്ലു അര്‍ജുന്റെ പുഷ്പ 2 നെ മറികടന്ന് ലിയോ, റെക്കോര്‍ഡ് നേട്ടവുമായി വിജയ് ചിത്രം

ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ സജീവമായ മഹാലക്ഷ്മി പതിവുപോലെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ഏറെ സന്തോഷവതിയായി മഹാലക്ഷ്മി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്. ഒപ്പം, ‘ഇതും കടന്നുപോകും’എന്ന് കുറിക്കുകയും ചെയ്തു.

ഈ പോസ്റ്റിനോട് ആരാധകർ സ്‌നേഹത്തോടെയാണ് പ്രതികരിക്കുന്നത്. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നും ആരാധകർ ആശംസിക്കുകയാണ്.

ALSO READ- അന്നൊന്നും കൈയ്യില്‍ കാശില്ലായിരുന്നു, എനിക്ക് ഭക്ഷണം കഴിക്കാനുള്ള ഉപാധി മാത്രമായിരുന്നു സിനിമ, അഭിനിവേശം കൊണ്ടല്ല സിനിമയിലെത്തിയത്, തുറന്നുപറഞ്ഞ് വിനായകന്‍

അതേസമയം, നിങ്ങളുടെ ഭർത്താവ് ജയിലിൽ അല്ലെ, ഇങ്ങനെ സന്തോഷിക്കാൻ ഉള്ള സമയം ആണോ എന്നാണ് മറ്റുചിലർ താരത്തെ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ മഹാലക്ഷ്മി തന്നെ ബാധിക്കില്ലെന്ന രീതിയിൽ വീണ്ടും പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ്.

നേരത്തേയും മഹാലക്ഷ്മിയും ഭർത്താവും രൂപത്തിന്റെ പേരിൽ ഒരുപാട് വി മർ ശനങ്ങളും ബോ ഡി ഷെ യ് മിംഗും കേട്ടിരുന്നു. ‘ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭർത്താവേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മി മുൻപ് കുറിച്ചത്.

Advertisement