അല്ലു അര്‍ജുന്റെ പുഷ്പ 2 നെ മറികടന്ന് ലിയോ, റെക്കോര്‍ഡ് നേട്ടവുമായി വിജയ് ചിത്രം

170

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു.

Also Read: അത് തെളിയിക്കാനുള്ള ചിത്രം എന്റെ പക്കലില്ല, ശരിക്കും അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി നിന്നുപോയി, ഉലകനായകനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മനസ്സുതുറന്ന് ഉ്ണ്ണിമുകുന്ദന്‍

ഇപ്പോള്‍ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്റര്‍ ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ പോസ്റ്ററിന് ഏറ്റവും വേഗത്തില്‍ ഒരു മില്യണ് ലൈക്ക് എന്ന നേട്ടമാണ് ലിയോയുടെ പോസ്റ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ രണ്ടിന്റെ റെക്കോര്‍ഡും ലിയോ തകര്‍ത്തെറിഞ്ഞു. അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുഷ്പ 2 ന്റെ പോസ്റ്ററിന് 33 മിനിറ്റുകൊണ്ട് ഒരു മില്യണ്‍ ലൈക്ക് നേടിയിരുന്നു.

Also Read: ഉറ്റസുഹൃത്ത് ചതിച്ചതോടെ അച്ഛന്റെ ബിസിനസ്സെല്ലാം തകര്‍ന്നു, സാമ്പത്തികമായി പിന്നോട്ടായി, ജീവിതത്തില്‍ നേരിട്ടത് വലിയ പ്രതിസന്ധികള്‍, തുറന്നുപറഞ്ഞ് അനൂപ് മേനോന്‍

എന്നാല്‍ വിജയിയുടെ ലിയോയുടെ പോസ്റ്ററിന് വെറും 32 മിനിറ്റുകൊണ്ടാണ് 1 മില്യണിലധികം ലൈക്കുകള്‍ ലഭിച്ചത്. ചരിത്രനേട്ടമാണ് ലിയോക്ക് സ്വന്തമായിരിക്കുന്നത്. ക്ഷമയോടെ ഇരിക്കൂ, യുദ്ധം ഒഴിവാക്കൂ എന്ന എഴുതിയ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

Advertisement