അത് തെളിയിക്കാനുള്ള ചിത്രം എന്റെ പക്കലില്ല, ശരിക്കും അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി നിന്നുപോയി, ഉലകനായകനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മനസ്സുതുറന്ന് ഉ്ണ്ണിമുകുന്ദന്‍

80

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:വിവാഹം കഴിക്കാതെ ഞാന്‍ ഗര്‍ഭിണിയായി, വയറ് കണ്ട് അമ്മയ്ക്കാണ് സംശയം തോന്നിയത്, അന്ന് എനിക്ക് വലിയ പ്രായമില്ലായിരുന്നു, ജീവിതത്തിലെ അനുഭവം തുറന്ന് പറഞ്ഞ് ഷക്കീല

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസനെ നേരില്‍ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ദുബൈയില്‍ വെച്ച് നടന്ന സൈമ അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ ഉലകനായകനെ കണ്ടത്.

Also Read: പാട്ടുപാടുന്ന സുരേഷ് ഗോപിയെ അനുകരിച്ച് ജയറാം, വൈറലായി വീഡിയോ, എഴുന്നേറ്റ് നിന്ന് കേട്ടുവെന്ന് രമേഷ് പിഷാരടി

കമല്‍ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഈ സന്തോഷം ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. എന്നെ വിശ്വസിക്കൂ, തൊട്ടടുത്ത് യഥാര്‍ത്ഥ ഉലകനായകനാണ് നില്‍ക്കുന്നത് എന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി നിന്നു, ഒരു ഹഗ്ഗും ഹാന്‍ഡ് ഷേക്കും കിട്ടി, എന്നാല്‍ അത് തെളി
യിക്കാനുള്ള ചിത്രങ്ങള്‍ തന്റെ പക്കലില്ല, എന്നായിരുന്നു താരം ചിത്രത്തിനൊപ്പം കുറിച്ചത്.

Advertisement