യുപി പോലീസിനെ മാതൃകയാക്കി കൊല്‍ക്കത്ത പോലീസും, ഷാരൂഖാന്റെ ജവാനെ ചൂണ്ടിക്കാട്ടി പുതിയ പരസ്യം

219

ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിറങ്ങിയ ചിത്രങ്ങള്‍. പത്താന്‍ സിനിമയുടെ ആഗോള വിജയത്തിന് ശേഷം വീണ്ടും ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചിരിക്കുകയാണ് ഷാരൂഖിന്റെ പുതിയ ചിത്രം ജവാന്‍.

Advertisements

തെന്നിന്ത്യന്‍ താരനിരയാല്‍ സമ്പന്നമായ ഈ ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. തെന്നിന്ത്യന്‍ വിജയചിത്രങ്ങള്‍ ബോളിവുഡിലും ചരിത്രം എഴുതുന്നതിനിടെയാണ് ഷാരൂഖ് ചിത്രം രണ്ടാമതും ബോളിവുഡിന് പുതുജീവന്‍ നല്‍കുന്നത്.

Also Read: വിവാഹം കഴിക്കാതെ ഞാന്‍ ഗര്‍ഭിണിയായി, വയറ് കണ്ട് അമ്മയ്ക്കാണ് സംശയം തോന്നിയത്, അന്ന് എനിക്ക് വലിയ പ്രായമില്ലായിരുന്നു, ജീവിതത്തിലെ അനുഭവം തുറന്ന് പറഞ്ഞ് ഷക്കീല

ചിത്രത്തില്‍ ഷാരൂഖ് ഖാനെ ആദ്യം പരിചയപ്പെടുത്തിയ പോസ്റ്ററുകളില്‍ ഒന്നില്‍ താരത്തിന്റെ മുഖത്ത് ബാന്‍ഡേജ് കെട്ടിയ ലുക്കിലായിരുന്നു. ഇപ്പോഴിതാ ഈ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് കൊല്‍ക്കത്ത പോലീസും. റോഡ് സുരക്ഷാ ബോധവത്കരണത്തിനാണ് ജവാനിലെ ഷാരൂഖിന്റെ ചിത്രം കൊല്‍ക്കത്ത പോലീസ് ഉപയോഗിച്ചത്.

നേരത്തെ യുപി പോലീസും ചിത്രം റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്നു. ഹെല്‍മറ്റില്ലാതെ ഷാരൂഖ് ഖാന്‍ ബൈക്ക് ഓടിക്കുന്ന ചിത്രത്തിനൊപ്പം ആ ചിത്രവും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു യുപി പോലീസിന്റെ പരസ്യം.

Also Read: ഭാര്യയും ഭർത്താവുമിരിക്കുന്ന ബെഡ്‌റൂമിലേക്ക് വരാമോ? എന്റെ ഭാര്യ ആറാട്ടണ്ണനെ അടിക്കാൻ പോയി; അവന്റെ അമ്മയെ ഓർത്തു ഞാൻ ക്ഷമിക്കുകയാണ്: ബാല

ഇതാണ് കൊല്‍ക്കത്ത പോലീസും മാതൃകയാക്കിയിരിക്കുന്നത്. ഷാരൂഖാന്റെ ജവാന്‍ അദ്ദേഹത്തിന്റെ പതിവ് ചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. രാഷ്ട്രീയം പ്രസംഗിക്കുന്ന ചിത്രമാണിത്.

Advertisement