ഭാര്യയും ഭർത്താവുമിരിക്കുന്ന ബെഡ്‌റൂമിലേക്ക് വരാമോ? എന്റെ ഭാര്യ ആറാട്ടണ്ണനെ അടിക്കാൻ പോയി; അവന്റെ അമ്മയെ ഓർത്തു ഞാൻ ക്ഷമിക്കുകയാണ്: ബാല

3922

കഴിഞ്ഞകുറച്ചുനാളായി നടൻ ബാലയും ആറാട്ടണ്ണൻ എന്നറിയപ്പെടുുന്ന സന്തോഷ് വർക്കിയും സോഷ്യൽമീഡിയയിൽ നിറഞ്ഞുമിൽക്കുകയാണ്. ഇരുവരും സൗഹൃദത്തോടെ ഇരിക്കുന്ന ചിത്രങ്ങളും ഇടയ്ക്ക് പൊട്ടി ത്തെ റിച്ചുമെല്ലാം പുറത്തേക്ക് വരാറുണ്ട്.

ഇപ്പോഴിതാ സന്തോഷ് വർക്കി തന്റെ വീട്ടിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോ പി ച്ച് എത്തിയിരിക്കുകയാണ് നടൻ ബാല.
താൻ ആറാട്ട് അണ്ണന്റെ അമ്മയെ സ്വന്തം അമ്മയെപോലെയാണ് കരുതുന്നത്, എന്നാൽ ആ സാധു അമ്മയെ മുൻനിർത്തിക്കൊണ്ടാണ് അയാൾ ആളുകളിൽ നിന്നും സിംപതി വാങ്ങുകയാണ്.

Advertisements

എന്റെ ഭാര്യയേയോ, കുടുംബത്തെയോ പബ്ലിക്കിന്റെ മുൻപിൽ കൊണ്ട് വരരുത്. അത് വെറും ചീപ്പായ പരിപാടിയാണ്. പറയണ്ട എന്ന് വച്ചതാണ്. പക്ഷേ പറയാതെ തരമില്ല. എന്റെ ഭാര്യയോട് ഞാൻ വഴക്കിട്ടാൽ അതെന്റെ പേഴ്‌സണൽ കാര്യമാണ്. അത് മറ്റാർക്കും ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങളെ വെച്ച് ബാല പറയുന്നത്.

ALSO READ- കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? പ്രചരിക്കുന്ന വാർത്തകളിലെ സത്യം വെളിപ്പെടുത്തി സുരേഷ് കുമാർ

എനിക്കും എന്റെ ഭാര്യക്കും ഒരു വലിയ പ്രശ്‌നം ഉണ്ടായി. സന്തോഷ് വർക്കി വീട്ടിൽ വരുമ്പോൾ ഒക്കെ ഡോർ അടച്ചിട്ട് റൂമിന്റെ ഉള്ളിൽ പോകുമായിരുന്നു എലിസബത്ത്. അതിനൊക്കെ വലിയ ഒരു ന്യായം ഉണ്ടായിരുന്നു. നമ്മുടെ വീട്ടിൽ വരുമ്പോൾ കോളിങ് ബെല്ലോ, ഫോണോ ഒന്നും അയാൾ ചെയ്യില്ല, എത്ര വട്ടം വീട്ടിൽ വന്നു ഒച്ചപ്പാട് ഉണ്ടാക്കി. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ വാച്മാനോട് ചോദിച്ചുനോക്കൂ.

തുറന്ന് പറയാൻ പോലും മോശമായ പരിപാടി ആണ് അയാൾ ചെയ്തതെന്നും ബെഡ് റൂമിന്റെ ഉള്ളിൽ ഭാര്യയും ഭർത്താവും ഇരിക്കുമ്പോൾ സാമാന്യ ബോധം ഉള്ള ആരെങ്കിലും അത് തുറന്നിട്ട് റൂമിനുള്ളിൽ വരുമോ എന്ന് അവനോട് ചോദിക്കെന്നും ബാല പറയുന്നു.

ALSO READ- വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ചെന്ന് യുവതി; പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളുമായി ഷിയാസ് കരീം; പങ്കുവെച്ച പോസ്റ്റിൽ സംശയിച്ച് ആരാധകരും

അങ്ങനെ വരുന്നവനെ വട്ടൻ എന്നോ കാമഭ്രാന്തൻ എന്നോ എന്താണ് വിളിക്കേണ്ടതെന്നാണ് എബിസി മീഡിയയോട് ബാല ചോദിച്ചത്. തന്റെ ഭാര്യ എലിസബത്തിന് അയാളോട് നല്ല ദേഷ്യമാണ്. എന്നിട്ടുംഓണത്തിന് വന്നതല്ലേ എന്നോർത്തിട്ട് താൻ അവളെ ആശ്വസിപ്പിച്ചിട്ടാണ് ഓണ കോടിയൊക്കെ അവന് കൊടുത്തത്.


കൂടാതെ, വേറെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഇപ്പോൾ പറയുന്നില്ല. തന്റെ റൂമിനുള്ളിൽ വരാൻ ആർക്കും അവകാശമില്ല. തന്റെ കുഞ്ഞിന്റെ തലയിൽ തൊട്ട് താൻ സത്യം ചെയ്യാം അവൻ ആ പ്രവൃത്തിയാണ് ചെയ്തതെന്നും ബാല പറയുന്നു.

ഇത്തരത്തിൽ സംഭവിച്ചോ ഇല്ലയോ എന്ന് ചോദിക്ക്. സംഭവിച്ചിട്ടില്ല എന്ന് അവൻ പറഞ്ഞാൽ ദൈവം വന്ന് ശിക്ഷ കൊടുക്കുമെന്നും താൻ അവനെ ഈ കാര്യത്തിൽ തെറി വിളിച്ചതാണ്. തന്റെ ഭാര്യ അവനെ അടിക്കാൻ പോയി. ഏതു സ്ത്രീ സമ്മതിക്കും. ദൈവത്തിനുപോലും അങ്ങനെ ചെയ്യാൻ അവകാശം ഇല്ല. തന്റെ നായക്ക് പോലും അതിന്റെ ഉള്ളിൽ വരരുത് എന്ന ബോധം ഉണ്ടെന്നും ബാല പറയുന്നു.

തനിക്ക് അവനെക്കുറിച്ച് കൂടുതൽ പറയാനില്ല.അവന്റെ അമ്മയെ ഓർത്തു ഞാൻ ക്ഷമിക്കുകയാണ് എന്നും ബാല പറഞ്ഞു.

Advertisement