കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? പ്രചരിക്കുന്ന വാർത്തകളിലെ സത്യം വെളിപ്പെടുത്തി സുരേഷ് കുമാർ

421

തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീർത്തി സുരേഷ്. മുൻ കാല തെന്നിന്ത്യൻ നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകൾ കൂടിയായ കീർത്തി സുരേഷ് തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. മലയാളത്തിൽ കൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും കീർത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങൾ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Advertisements

ദസറയും മാമന്നനും ഭോല ശങ്കറും ആണ് കീർത്തിയുടെ ഒടുവിലത്തെ ചിത്രങ്ങൾ. അവസാന ചിത്രം പരാജയമായിരുന്നെങ്കിലും കൈനിറയെ സിനിമകളും പുത്തൻ ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരപുത്രി. കുറച്ചുനാളുകളായി കീർത്തിയുടെ വിവാഹത്തെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ALSO READ- വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ചെന്ന് യുവതി; പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങളുമായി ഷിയാസ് കരീം; പങ്കുവെച്ച പോസ്റ്റിൽ സംശയിച്ച് ആരാധകരും

ഇതിനിടെയാണ് താരവും സംഗീത സംവിധായകൻ അനിരുദ്ധ് രവി ചന്ദറും വിവാഹിതരാവാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകളും വന്നത്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ വാർത്തയായിരുന്നു ഇത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

മുൻപ് അനിരുദ്ധ് കീർത്തിയുടെ സിനിമകളിൽ സംഗീതം നൽകിയിരുന്നു. ആ സൗഹൃദമാണ് പ്രണയമായി മാറിയതെന്നായിരുന്നു ചില റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ വിവാഹ വാർത്ത വൈറലായതോടെ ഇതേക്കുറിച്ച് കീർത്തിയുടെ അച്ഛനായ സുരേഷ് കുമാർ പ്രതികരിച്ചിരുന്നു.

ALSO READ- ആഗോളതലത്തിൽ എഴുന്നൂറ് കോടി ക്ലബിലിടം പിടിച്ച് ജവാൻ; കുതിക്കുന്നത് ആയിരം കോടിയിലേക്ക്! വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര

നേരത്തെയും കീർത്തിയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിച്ചിരുന്നെന്നാണ് അദ്ദേഹം ഒടിടി പ്ലേയ്ക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ‘ഇത് തെറ്റായ കാര്യമാണ്, റിപ്പോർട്ടുകളിൽ പറയുന്ന പോലെയല്ല കാര്യങ്ങൾ. നേരത്തെയും കീർത്തിയുടെ വിവാഹത്തെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു’- എന്നുമാണ് സുരേഷ് കുമാർ പറയുന്നത്.

നേരത്തെ കീർത്തി സുഹൃത്തായ ലിയാഖത്തുമായി പ്രണയത്തിലാണെന്നും, ഇവരുടെ വിവാഹം ഉടനെ കാണുമെന്നായിരുന്നു വാർത്ത വന്നത്. അന്ന് തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണ് അതെന്നായിരുന്നു സുരേഷ് കുമാർ പ്രതികരിച്ചത്.

കീർത്തിയുടെ വിവാഹം തീരുമാനിച്ചാൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദയവ് ചെയ്ത് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement