ആഗോളതലത്തിൽ എഴുന്നൂറ് കോടി ക്ലബിലിടം പിടിച്ച് ജവാൻ; കുതിക്കുന്നത് ആയിരം കോടിയിലേക്ക്! വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര

590

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിറങ്ങിയ ചിത്രങ്ങൾ. പത്താൻ സിനിമയുടെ ആഗോള വിജയത്തിന് ശേഷം വീണ്ടും ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ചിരിക്കുകയാണ് ഷാരൂഖിന്റെ പുതിയ ചിത്രം ജവാൻ.

തെന്നിന്ത്യൻ താരനിരയാൽ സമ്പന്നമായ ഈ ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷവും വാർത്തകൡ ഇടംപിടിക്കുകയാണ്. തെന്നിന്ത്യൻ വിജയചിത്രങ്ങൾ ബോളിവുഡിലും ചരിത്രം എഴുതുന്നതിനിടെയാണ് ഷാരൂഖ് ചിത്രം രണ്ടാമതും ബോളിവുഡിന് പുതുജീവൻ നൽകുന്നത്.

Advertisements


2023ലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജവാൻ കുതിക്കുന്നത്. റിലീസ് കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്ചയിൽ ചിത്രം ഇന്ത്യൻ ബോക്സ് ഓഫിസിൽ മികച്ച നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ALSO READ- മല്ലു ട്രാവലർ പീ ഡി പ്പി ക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ കുഴങ്ങി പോലീസ്; വിദേശ സന്ദർശനം പാരയായതോടെ മുന്നോട്ട് പോക്കിൽ സംശയം

ആറ്റ്ലി കുമാർ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതിനോടകം തന്നെ 700 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫിസിൽ 500 കോടി ക്ലബ്ബിൽ ഇടംപിടിക്കാനുള്ള ്ര്രശമത്തിലാണ്. ജവാൻ 11-ാം ദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫിസിൽ 35 കോടി രൂപ നേടുമെന്നാണ് കണക്ക്.

ചിത്രത്തിന്റെ കളക്ഷൻ ഒൻപതാം ദിനത്തിൽ കുറഞ്ഞെങ്കിലും പത്താം ദിനത്തിൽ ബോക്സ് ഓഫിസ് കലക്ഷനിൽ 61.83 ശതമാനം കുതിച്ചുയർന്നു. ഒൻപതാം ദിനത്തിൽ 19.1 കോടി രൂപയാണ് ചിത്രം നേടിയത്. ബോക്സ് ഓഫിസിലുണ്ടാക്കിയ ചിത്രത്തിന്റെ ഈ ഗംഭീര വിജയം ആഘോഷിക്കുകയാണ് ടീം അംഗങ്ങൾ.

ALSO READ- നദികളിൽ സുന്ദരി യമുന അടിപൊളി ആയിരിക്കുമെന്ന് ആണയിട്ട് ധ്യാൻ ശ്രീനിവാസൻ; ഒടുവിൽ വാക്ക് പാലിച്ചെന്ന് അംഗീകരിച്ച് പ്രേക്ഷകരും

അടുത്തിടെ ‘ജവാന്റെ’ ഗംഭീര വിജയം നിർമാതാക്കൾ മുംബൈയിൽ ആഘോഷിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ‘ആഘോഷത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, വിജയ് സേതുപതി, ആറ്റ്ലി കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ പങ്കെടുത്തു.

തന്റെ അമ്മ ഓമന കുര്യന്റെ ജന്മദിനാഘോഷത്തെ തുടർന്ന് നയൻതാര ചിത്രത്തിന്റെ സക്സസ് മീറ്റിൽ പങ്കെടുത്തിരുന്നില്ല.

കാത്തിരിപ്പിനൊടുവിൽ ഒന്നായിതീർന്ന് അശ്വതിയും രാഹുലും

Advertisement