പത്ത്മുപ്പത്തിയാറ് വയസ്സായിട്ടും എന്താണ് വിവാഹം കഴിക്കാത്തത്, ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി കൃഷ്ണപ്രഭ, താരം പറഞ്ഞതിങ്ങനെ

203

മലയാള സിനിമാ സീരിയല്‍ പ്രേമികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ മാടമ്പി എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് നിരവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി കൃഷ്ണ പ്രഭ മാറി. നല്ല ഒരു നടി എന്നതിലുപരി കൃഷ്ണപ്രഭ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയാണ്. മിനിസ്‌ക്രീന്‍ സീരിയലുകളിലും കൃഷ്ണ പ്രഭ സജീവമാണ്.

Also Read: ഈ പ്രണയബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല, ഞങ്ങള്‍ ഒന്നിക്കും, പീഡപരാതിക്ക് പിന്നാലെ ഷിയാസ് കരീമിന് പൂര്‍ണപിന്തുണയുമായി ഭാവി വധു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധേയയായി. ജീത്തു ജോസഫിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ല്‍ വളരെ കുറച്ച് മാത്രം സീനുകളില്‍ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു.

ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തനക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് തുറന്നുപറയുകയാണ് കൃഷ്ണപ്രഭ. ചതനിക്ക് എല്ലാ കാലത്തും സിംഗിളായി തന്നെ തുടരാണ് താത്പര്യമെന്നും അതിന് കാരണം തന്റെ ഈ കലയിലുള്ള ഫോക്കസാണെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി.

Also Read: ശരിക്കും സങ്കടം തോന്നി, ഞങ്ങളെ കാണുമ്പോള്‍ അമ്മയും മകനുമാണോ എന്നാണ് പലരും ചോദിക്കുന്നത്, നെഗറ്റീവ് കമന്റുകളെ കുറിച്ച് സുലുവും ദിനേശനും പറയുന്നു

അതിലൊരു ഡിസ്ട്രാക്ഷന്‍ വരണ്ടേന്ന് കരുതി. അതാണ് കല്യാണത്തിലേക്ക് പോകാത്തത്. തന്നോട് പലരും ചോദിക്കുന്നുണ്ട് എന്താണ് പത്ത് മുപ്പത്തിയാറ് വയസ്സായിട്ടും കല്യാണം കഴിക്കാത്തത് എന്ന്. തനിക്ക് ടെന്‍ഷന്‍ ഒന്നും ഏറ്റെടുക്കാന്‍ വയ്യെന്നും പലരും ഇപ്പോള്‍ വിവാഹം കഴിക്കുന്നത് പലരെയും കാണിക്കാന്‍ ആണെന്നാണ് തനിക്ക് തോന്നുന്നതെന്നും താരം പറയുന്നു.

Advertisement