ദുബായിയിലാണ് , അല്ലാതെ ജയിലില്‍ അല്ല, ഉടന്‍ നാട്ടില്‍ എത്തും, വന്നിട്ട് നേരില്‍ കാണാം; പീഡന പരാതിയില്‍ പ്രതികരിച്ച് ഷിയാസ് കരീം

64

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

Also Read: ഈ പ്രണയബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല, ഞങ്ങള്‍ ഒന്നിക്കും, പീഡപരാതിക്ക് പിന്നാലെ ഷിയാസ് കരീമിന് പൂര്‍ണപിന്തുണയുമായി ഭാവി വധു

ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ് കരീം. പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഷിയാസ് കരിമിന്റെ പ്രതികരണം.

താന്‍ ഇപ്പോള്‍ ദുബായില്‍ ആണ്. അല്ലാതെ ജയിലില്‍ അല്ല. തന്നെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും കേരളത്തില്‍ എത്തിയിട്ട് എല്ലാ വിഷയങ്ങള്‍ക്കും മറുപടി നല്‍കാമെന്നും ഷിയാസ് പറയുന്നു.

Also Read: ശരിക്കും സങ്കടം തോന്നി, ഞങ്ങളെ കാണുമ്പോള്‍ അമ്മയും മകനുമാണോ എന്നാണ് പലരും ചോദിക്കുന്നത്, നെഗറ്റീവ് കമന്റുകളെ കുറിച്ച് സുലുവും ദിനേശനും പറയുന്നു

ദുബായിയില്‍ നല്ല അരി കിട്ടും, അതറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണെന്നും നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. ഉടന്‍ നാട്ടില്‍ എത്തും. വന്നിട്ട് നേരില്‍ കാണാം എന്നും എല്ലാറ്റിനും മറുപടി നല്‍കാമെന്നും ഷിയാസ് പറഞ്ഞു.

ജിം ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ ചന്തേര പോലീസില്‍ പരാതി നല്കിയത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞുകഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ 2023 വരെ വിവിധ സ്ഥലങ്ങളിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisement