ഉണ്ണി മുകുന്ദന്‍ ശരിക്കും ഗുണ്ടയാണ്; എന്നെ വീട്ടില്‍ കയറി അടിക്കുമെന്ന് പറഞ്ഞു; മലപ്പുറത്ത് പോയി അടിക്കാറുണ്ട്; ആരോപിച്ച് സന്തോഷ് വര്‍ക്കി

1272

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വൈറലായത്.

മോഹന്‍ലാലിന്റെ ആരാധകനെന്ന് അവകാശപ്പെട്ട് സംസാരം തുടങ്ങിയ സന്തോഷ് ഇന്ന് ഓണ്‍ലൈന്‍ മീഡിയകളിലെ സജീവ സാന്നിധ്യമാണ്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Advertisements

പല താരങ്ങളേയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞെത്തിയ സന്തോഷ് വര്‍ക്കി ഇത്തവണ നടന്‍ ഉണ്ണി മുകുന്ദന്റെ രൂക്ഷ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ട് ഉള്‍പ്പെട്ട വിവാദത്തിലാണ് സന്തോഷ് വര്‍ക്കിയുടെപ്രതികരണം.

ഉണ്ണി മുകുന്ദന്‍ വളരെ മോശമായ രീതിയിലുള്ള ഭാഷയിലാണ് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് സംസാരിച്ചത്. ആ വീഡിയോ താന്‍ കണ്ടെന്നും ഉണ്ണി സീക്രട്ട് ഏജന്റിനെ വിളിച്ചിട്ട് ചലഞ്ച് ചെയ്യുകയാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

ALSO READ- മഞ്ജുവിനെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറക്കില്ല; ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു; നടി മഞ്ജു വാര്യരെ കുറിച്ച് പറയുന്നത് കേട്ടോ?

ശരിക്കും ഉണ്ണി മുകുന്ദന്‍ ചെയ്തത് ആണോ എന്ന് അറിയില്ല. നിങ്ങള്‍ വേണമെങ്കില്‍ വീഡിയോ ഇട്ടോളാന്‍ ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്. ഇതേമാതൃകയില്‍ തനിക്കും ഉണ്ണിയില്‍ നിന്നും ഒരു അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സന്തോഷിന്റെ വാക്കുകള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നിത്യ മേനോനെ വിളിച്ച് ബന്ധപ്പെടുവാന്‍ വേണ്ടി ഉണ്ണി മുകുന്ദനേ വിളിച്ചിരുന്നു. അപ്പോള്‍ ഉണ്ണി തന്നോട് പറഞ്ഞത് വീട്ടില്‍ വന്ന് തന്നെ അടിക്കുമെന്നാണ്.

അന്ന് നിത്യ മേനോന്റെ കൂടെ തല്‍സമയം പെണ്‍കുട്ടിയില്‍ അഭിനയിച്ചതാണ് ഉണ്ണി. അതുമായി ബന്ധപ്പെട്ട നിത്യ മേനോനോട് സംസാരിക്കാന്‍ പറ്റുമോ എന്നറിയാനായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ആദ്യത്തെ തവണ നന്നായാണ് സംസാരിച്ചത്. രണ്ടാമത്തെ തവണ വളരെ മോശമായാണ് സംസാരിച്ചതെന്നും സന്തോഷ് പറയുന്നു.

കൂടാതെ, അയാള്‍ ശരിക്കും ഒരു ഗുണ്ടയാണ്. എന്നാല്‍ കണ്ടാല്‍ തോന്നില്ല. പുള്ളിയുടെ മാളികപ്പുറം സിനിമ എബൗ ആവറേജ് സിനിമയാണ്. എന്നാല്‍ ഭയങ്കരമല്ല. എന്നാല്‍ മോശമല്ലന്നും സന്തോഷ് വര്‍ക്കി വിമര്‍ശിച്ചു.

അതേസമയം, ഇത് അത്ര വലിയ പടമായും തോന്നുന്നില്ല. ജാതി സ്പിരിറ്റ് പുള്ളിക്ക് ഉണ്ട്. മര്യാദയ്ക്ക് നല്ല ഭാഷയില്‍ സംസാരിക്കാന്‍ പഠിക്കണം ഉണ്ണി മുകുന്ദന്‍. ഇയാള്‍ അടിയുടെ ആളാണ്. ഇയാള്‍ മലപ്പുറത്ത് വരെ പോയി അടി ഉണ്ടാക്കാറുണ്ടാന്നാണ് പറയാറുള്ളതെന്നും സന്തോഷ് ആരോപിച്ചു.

Advertisement