രേഖയാവേണ്ടിയിരുന്നത് മറ്റൊരു നടി;ചില സീനുകള്‍ മാറ്റണമെന്ന് ആ നടി പറഞ്ഞത് സംവിധായകന് ഇഷ്ടമായില്ല, അങ്ങനെ താന്‍ നായികയായി: വിന്‍സി അലോഷ്യസ്

97

അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന്‍ ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന്‍ ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.

Advertisements

പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി, രേഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ- ബാങ്ക് തട്ടിപ്പ് പോലെ അഴിമതി നടക്കുന്ന ഒരു മേഖലയാണ് ദേവസ്വം ബോര്‍ഡ്; കേന്ദ്ര സംവിധാനം ഉടന്‍ വരും, ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതാകുമെന്ന് സുരേഷ് ഗോപി

താരത്തിന് രേഖ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ഒരു നടിയെന്ന നിലയില്‍ വിന്‍സി ആദ്യമായി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു രേഖ.

അതേസമയം, രേഖ സിനിമ തന്നെ തേടി വന്നത് എന്തോ എന്റെ ഭാഗ്യംകൊണ്ടാണെന്ന് പറയുകയാണ് വിന്‍സി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.

ALSO READ- നിങ്ങളുടെ കുഞ്ഞിന് വേദനിക്കുമ്പോള്‍, നിങ്ങളുടെ വേദനയെ മാറ്റാന്‍ ഒന്നിനും കഴിയില്ല; കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഇല്യാന; ആശങ്കയില്‍ ആരാധകരും

ഈ സിനിമ തനിക്ക് വന്ന സിനിമ ആയിരുന്നില്ല. മറ്റൊരു നടിയെ ആയിരുന്നു ആദ്യം രേഖയില്‍ വിചാരിച്ചിരുന്നത്. എന്നാല്‍ എന്റെ ഭാഗ്യം കൊണ്ട് അവര്‍ക്ക് ഈ സിനിമയിലെ ഇന്റിമസി രംഗങ്ങള്‍ക്ക് മുമ്പുള്ള ഒരു ടെസ്റ്റിംഗ് സീന്‍ ഇഷ്ടമായില്ല.

തുടര്‍ന്ന് അത് മാറ്റണം എന്ന് പറഞ്ഞപ്പോള്‍ സംവിധായകന് അത് ഓക്കേ അല്ലായിരുന്നുവെന്നും അങ്ങനെയായിരുന്നു നെക്സ്റ്റ് ഓപ്ഷനായി രേഖ എന്നിലേക്ക് എത്തുന്നത് എന്നും വിന്‍സി വിശദീകരിച്ചു.

ആദ്യം തന്നെ കഥ കേട്ടപ്പോള്‍ താന്‍ ഓക്കേ ആയിരുന്നു. ആദ്യമായി തന്നെ തേടി വരുന്ന ഒരു ഫീമെയ്ല്‍ ടൈറ്റില്‍ റോള്‍ ആയിരുന്നു രേഖ. ഇങ്ങനെയൊരു കഥാപാത്രം കൈയില്‍ നില്‍ക്കുമോ എന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും അപ്പോള്‍ തന്നെ ഓക്കേ പറയുകയായിരുന്നു.

താന്‍ പെട്ടെന്ന് സമ്മതിച്ചപ്പോള്‍ അവര്‍ക്കായിരുന്നു സംശയം. പിന്നെ ഈ വേഷം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് തിരിച്ചു അവരെ കണ്‍വിന്‍സ് ചെയ്യുകയായിരുന്നു എന്നും വിന്‍സി പറഞ്ഞു.

തനിക്ക് രേഖ സിനിമയിലെ തുടക്കത്തിലെ ചില രംഗങ്ങള്‍ തനിക്ക് ഒരുപാട് റിലേറ്റഡ് ആയിരുന്നുവെന്നും രേഖ ഇമോഷണലി നന്നായി കണക്റ്റഡായിരുന്നുവെന്നും വിന്‍സി വിശദീകരിച്ചു.

Advertisement