Home Entertainment Celebrities

വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ ഭയങ്കര സീരിയസാണ്, പുറത്ത് കാണുന്ന ആളൊന്നുമല്ല, ധ്യാനിനെ കുറിച്ച് വിനീത് പറയുന്നത് കേട്ടോ

102

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിന്നണി ഗായകനായി എത്തി പിന്നീട്മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും സൂപ്പര്‍ സംവിധായകനും രചയിതാവും നിര്‍മ്മാതാവും ആയി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കസവിന്റെ തട്ടമിട്ട് എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞു.

Advertisements

മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും രചയിതാവുമായി ശ്രീനിവാസന്റെ മകന്‍ കൂടിയായ വിനീത് പിന്നീട് അഭിനയ രംഗത്തേക്കും സംവിധാനത്തിലേക്കും എഴുത്തിലേക്കും തിരിയുക ആയിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ആയിരുന്നു വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രം.

Also Read:അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തില്‍ ആ കഥാപാത്രമായി ജീവിക്കും; ഉര്‍വശിയെ കുറിച്ച് മകള്‍

ഏറ്റവും ഒടുവില്‍ വിനീത് ഒരുക്കിയ ഹൃദയം സര്‍വ്വകാല വിജയമാണ് നേടിയെടുത്തത്. വിനീതിന് പൂര്‍ണ പിന്തുണ നല്‍കി എല്ലാത്തിനും കൂട്ടായി ഭാര്യ ദിവ്യയും ഒപ്പമുണ്ട്. വിനീതിനെ പോലെ തന്നെ സംഗീതത്തില്‍ ഏറെ താത്പര്യമുള്ള ആളാണ് ദിവ്യയും.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. നിവിന്‍, പ്രണവ്, ധ്യാന്‍, കല്യാണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രദാനവേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ധ്യാനിനൊപ്പം വര്‍ക്ക് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.

Also Read:അവനെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു; തന്റെ കുടുംബത്തിലെ പുതിയ ആളെ പരിചയപ്പെടുത്തി ലക്ഷ്മി പ്രമോദ്

ധ്യാനിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഇപ്പോള്‍ എളുപ്പമായി. പുറത്ത് സംസാരിക്കുന്നത് പോലെയൊന്നുമല്ല, വര്‍ക്ക് ചെയ്യുമ്പോള്‍ ധ്യാന്‍ ഭയങ്കര സീരിയസാണെന്നും തിരയില്‍ ധ്യാനിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ വളരെ ചെറുപ്പമായിരുന്നുവെന്നും വിനീത് പറയുന്നു.

Advertisement