Home Entertainment Celebrities

ഓര്‍മ്മയുണ്ടോ വര്‍ഷയെയും ഊര്‍മിളയെയും; ചന്ദനമഴ സീരിയല്‍ താരങ്ങള്‍ ഒന്നിച്ചപ്പോള്‍

457

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പരമ്പരയാണ് ചന്ദനമഴ. ദേശായി കുടുംബത്തിലെ എല്ലാവരും ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. നടി മാഘ്‌ന വിന്‍സെന്റ് ആയിരുന്നു ഇതില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 2014 മുതല്‍ 2017 വരെ ആയിരുന്നു സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്. 

ഇതിനുശേഷം ഇതില്‍ അഭിനയിച്ചവരെല്ലാം മറ്റു സീരിയലിലേക്ക് അഭിനയിക്കാന്‍ പോയി , ചിലരൊക്കെ പൂര്‍ണമായി അഭിനയം വിടുകയും ചെയ്തു. ഇപ്പോള്‍ ഇതില്‍ ഒന്നിച്ച് അഭിനയിച്ച ചില താരങ്ങള്‍ കണ്ടുമുട്ടിയ സന്തോഷമാണ് പങ്കുവെച്ചത്.

Advertisements

ശാലു കുര്യന്റെ വര്‍ഷ എന്ന കഥാപാത്രവും, രൂപശ്രിയുടെ ഊര്‍മിളയെന്ന അമ്മ കഥാപാത്രവും, ചാരുതയുടെ അഞ്ജലിയെന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇപ്പോഴുമുള്ളവയാണ്.

also read
വീണ്ടും വന്നു, ഒന്നും നിസാരമായി കാണരുത്; ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് ബീന ആന്റണി
സിന്‍സ് 2014′ എന്നുപറഞ്ഞുകൊണ്ട് ചാരുത ബൈജു ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ചിത്രത്തില്‍ രൂപശ്രീയും, ശാലു കുര്യനും ചാരുതയോടൊപ്പമുണ്ടായിരുന്നു. ശേഷമാണ് ലേഡീസ് ഡേ ഔട്ട് എന്നുപറഞ്ഞുകൊണ്ട് ശാലു വീഡിയോ പങ്കുവച്ചത്.

നിരവധി ആരാധകരാണ് ഇരുവരുടെയു പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഊര്‍മ്മിള ദേവി ആകെ മാറിയല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതേസമയം പരമ്പരയിലെ നായകനും നായികയ്ക്കും പുറമെ വില്ലന്‍ വേഷങ്ങളില്‍ എത്തിയ താരങ്ങള്‍ക്ക് വരെ ആരാധകരുണ്ടായിരുന്നു.

 

Advertisement