Home Entertainment Celebrities

ദിലീപ് അങ്കിളിനേക്കാള്‍ മീനാക്ഷിയുമായിട്ടാണ് കമ്പിനി ; ചന്തു

589

അങ്ങനെ അച്ഛന് പിന്നാലെ മലയാളം സിനിമയില്‍ എത്തിയിരിക്കുകയാണ് ചന്തു സലിംകുമാര്‍. നേരത്തെ സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്തതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പം മുതല്‍ തനിക്ക് അഭിനയമോഹം ഉള്ളതിനെ കുറിച്ചൊക്കെ ചന്തു പറഞ്ഞിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിനയിക്കാനായിരുന്നു സലിംകുമാര്‍ നിര്‍ദേശിച്ചത്.

Advertisements

ഇപ്പോള്‍ തന്റെ പുതിയ ചിത്രം ഹിറ്റ് ആയതോടെ അഭിമുഖങ്ങള്‍ നല്‍കേണ്ട തിരക്കിലാണ് ചന്തു. ഇതിനിടെ തനിക്ക് മറ്റൊരു സിനിമയില്‍ അവസരം ലഭിച്ചതിനെ കുറിച്ചും , ചെറുപ്പം മുതല്‍ സിനിമ ലൊക്കേഷനില്‍ പോകുന്നതിനെക്കുറിച്ചെല്ലാം താരം പറഞ്ഞു.

ലാല്‍ അങ്കിള്‍ നിര്‍മ്മിച്ച സിനിമകളുടെ ലൊക്കേഷനില്‍ ചെറുപ്പത്തില്‍ സ്ഥിരം പോകുമായിരുന്നു. അവിടെവച്ച് ബാലുവിനെ കണ്ടിട്ടുണ്ട്. ബെന്നി അങ്കിളിന്റെ മക്കളെയും അറിയാം. അതുപോലെ ലാല്‍ ജോസ് അങ്കിളിന്റെ മക്കള്‍ രണ്ടുപേരെയും എനിക്കറിയാം .

ഇവരെ കൂടാതെ ഭയങ്കര കണക്ഷന്‍ ഉള്ളവരില്‍ മീനാക്ഷിയും ഉണ്ട്. ദിലീപ് അങ്കിളിനേക്കാള്‍ കൂടുതല്‍ കമ്പനി മീനാക്ഷിയുമായാണ്. എന്നാല്‍ ഭയങ്കര കണക്ഷന്‍ ഒന്നുമില്ല , ഡെയിലി വിളിച്ചു സംസാരിക്കാറില്ല എന്നുമാണ് ചന്തു പറഞ്ഞത്.

 

Advertisement