ഇത് ഞാന്‍ ചോദിച്ചു വാങ്ങിയതാ, അച്ഛന് ടെന്‍ഷന്‍ ആയിരുന്നു; ചന്തു സലീര്‍ കുമാര്‍ പറയുന്നു

69

സിനിമ താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതില്‍ ചിലരൊക്കെ താല്പര്യമില്ലാത്തതുകൊണ്ട് മാറി നില്‍ക്കാറുണ്ട്. എന്നാല്‍ സലിംകുമാറിന്റെ മകന്‍ ചന്തുവിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. രണ്ട് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ഈ താരപുത്രന് ലഭിച്ചത്. ചെറുപ്പം മുതലേ അഭിനയത്തോടെ ചന്തുവിന് താല്പര്യമുണ്ടായിരുന്നു.

Advertisements

ഇന്ന് ആഗ്രഹിച്ച പോലെ ഒരു റോള്‍ ചെയ്തിരിക്കുകയാണ് താരം. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം എത്തിയത്. ഈ റോള്‍ താന്‍ സംവിധായകനോട് ചോദിച്ചു വാങ്ങിയതാണെന്ന് ചന്തു പറയുന്നു. എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞാണ് ഇതിലേക്ക് സെലക്ട് ചെയ്തത്. അച്ഛന് ആദ്യത്തെ ദിവസമൊക്കെ നല്ല ടെന്‍ഷന്‍ ആയിരുന്നു.

അച്ഛനെ ഞങ്ങള്‍ സെറ്റ് കാണാന്‍ വിളിച്ചിരുന്നു. ഇതിനുശേഷം കലക്കി എന്നൊക്കെയാണ് അച്ഛന്‍ പറഞ്ഞത്. ആദ്യം കണ്ടപ്പോള്‍ പിള്ളേര്‍ എല്ലാം കൂടി എന്താണ് ചെയ്യുന്നതെന്ന ധാരണ ഉണ്ടായിരുന്നില്ല. എന്നാല്‍ സെറ്റ് കണ്ടപ്പോള്‍ പിള്ളേര്‍ ചില്ലറ കളിയൊന്നുമല്ല കളിക്കുന്നതെന്ന് മനസിലായി. സിനിമ കണ്ട് ആളുകള്‍ അച്ഛനെ വിളിക്കാറുണ്ടെന്ന് ചന്തു പറഞ്ഞു.

എന്നാല്‍ പത്താം ക്ലാസ് പാസ് ആയപ്പോള്‍ എന്റെ ഫ്‌ലക്‌സ് വെക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതൊന്നും നമുക്ക് പറ്റിയില്ല. പറ്റുന്നപോലെ ഇപ്പോള്‍ മൂന്നാലു ഫ്‌ലക്‌സ് ഒക്കെ റോഡില്‍ ഉണ്ടെന്നും ചന്തു സലിംകുമാര്‍ പറഞ്ഞു.

Advertisement