എനിക്ക് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു, ഒരിക്കല്‍ വീട്ടില്‍ കൂട്ടികൊണ്ടുവന്നു ; അഖില്‍ മാരാര്‍

158

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. 

പുറത്തുവന്നശേഷം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് അഖില്‍ എത്താറുണ്ട്. മിക്ക അഭിമുഖങ്ങളിലും അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ പുതിയ അഭിമുഖത്തില്‍ ലക്ഷ്മിക്ക് മുമ്പേ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ഇക്കാര്യം ലക്ഷ്മിക്ക് മാത്രമല്ല, കേരളത്തിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് അഖില്‍ പറഞ്ഞു.

Advertisements

കെട്ടാന്‍ വേണ്ടി പ്രണയിച്ചതായിരുന്നു. എന്നാല്‍ ജാതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഭാവിയില്‍ വലിയ പ്രശ്‌നം വന്നേക്കും എന്ന പേടി അവള്‍ക്കുണ്ടായിരുന്നു. എനിക്ക് ആരെയും പേടിയില്ലായിരുന്നു.

ഞാന്‍ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. അച്ഛനെയും അമ്മയും കാണിച്ചുകൊടുത്തു, ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് പറഞ്ഞു. അന്നെനിക്ക് 20 വയസ്സാണ്. പിന്നെ ജോലിക്ക് പോകാന്‍ മാത്രമേ പറഞ്ഞുള്ളൂ. അങ്ങനെ ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി.

പക്ഷേ കാഴ്ചപ്പാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിനപ്പുറം എന്ത് സംഭവിക്കുമെന്ന് നോക്കിയിട്ടാണ് ഞാന്‍ ഓരോന്നും ചെയ്യാറുള്ളത്. ഇന്ന് എന്നെ പരിഹസിക്കുന്നവന്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് കൈയ്യടിക്കുമെന്ന് കൃത്യമായിട്ട് അറിയാം. അങ്ങനെ അവരോട് പറഞ്ഞ് തന്നെയാണ് ആദ്യത്തെ പ്രണയം അവസാനിപ്പിക്കുന്നത് അഖില്‍ പറഞ്ഞു.

Advertisement