ക്യാമറ മുകളില്‍ വെച്ചാണ് വീഡിയോ എടുക്കുന്നത്, കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിയുടെ വീഡിയോ കണ്ടു, അതില്‍ അവരുടെ തല മാത്രം ഇല്ലായിരുന്നു, പ്രതികരിച്ച് മീനാക്ഷി രവീന്ദ്രന്‍

55

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read;എനിക്ക് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു, ഒരിക്കല്‍ വീട്ടില്‍ കൂട്ടികൊണ്ടുവന്നു ; അഖില്‍ മാരാര്‍

തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താന്‍ ലാല്‍ ജോസ് നടത്തിയ റിയാലിറ്റി ഷോയില്‍ ശംഭുവും ദര്‍ശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍. പ്രേമലുവാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ മാധ്യമങ്ങളില്‍ വരുന്ന സ്ത്രീകളുടെ വീഡിയോകളെ കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. നമ്മള്‍ ഒരു ഡ്രസ് ഇട്ട് പോകുമ്പോള്‍ എയ്‌സ്‌തെറ്റിക്കലി ഷൂട്ട് ചെയ്യാമെന്നും ഷൂട്ട് ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും തന്റെയൊരു വീഡിയോയുണ്ട്, കാറിലേക്ക് നടന്നുപോകുന്ന ഒരു വീഡിയോയാണെന്നും സ്ലോമോനിലാണ് അത് എടുത്തിരിക്കുന്നതെന്നും മീനാക്ഷി പറയുന്നു.

Also Read:ഇത് ഞാന്‍ ചോദിച്ചു വാങ്ങിയതാ, അച്ഛന് ടെന്‍ഷന്‍ ആയിരുന്നു; ചന്തു സലീര്‍ കുമാര്‍ പറയുന്നു

അത് ഷൂട്ട് ചെയ്ത ആളുടെ ഫോണ്‍ മുകളിലാണ് നില്‍ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരാളുടെ ഐ ലെവലില്‍ അല്ലേ ഷൂട്ട് ചെയ്യേണ്ടതെന്നും ഒരു ആക്ട്രസിന്റെ വീഡിയോ അടുത്തിടെ താന്‍ കണ്ടിരുന്നുവെന്നും അതില്‍ അവരുടെ ഹെഡ് കട്ടാണെന്നും ബാക്കി ശരീരഭാഗങ്ങളൊക്കെ ഉണ്ടെന്നും മീനാക്ഷി പറയുന്നു.

Advertisement