അച്ഛന്‍ ഐസിയുവിലുള്ളപ്പോഴും ഷോ ചെയ്തു, കരച്ചില്‍ അടക്കിപ്പിടിച്ചാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്, ബഡായി ബംഗ്ലാവിലെ അനുഭവം തുറന്നുപറഞ്ഞ് പ്രസീത

28

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രസീദ മേനോന്‍. ഒരു കാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും കോമഡി പറഞ്ഞ് കയ്യടി നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരം കൂടിയാണ് പ്രസീദ മേനോന്‍.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി 1988 ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് പ്രസീദ അഭിനയ രഗത്തേക്ക് എത്തിയത്. പിന്നീട് ബാല താരമായും സഹനടിയായും ഹാസ്യ താരമായും ഒക്കെ നിരവധി സിനിമകളില്‍ താരം തിളങ്ങി.

Also Read:ക്യാമറ മുകളില്‍ വെച്ചാണ് വീഡിയോ എടുക്കുന്നത്, കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിയുടെ വീഡിയോ കണ്ടു, അതില്‍ അവരുടെ തല മാത്രം ഇല്ലായിരുന്നു, പ്രതികരിച്ച് മീനാക്ഷി രവീന്ദ്രന്‍

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്ന താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെ ു തിരിച്ച് വരവ് നടത്തിയിരുന്നു. രമേഷ് പിഷാരടിും ആര്യയും മുകേഷും ഒക്കെ അണിനിരന്ന ബഡായി ബംഗ്ലാവില്‍ അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രസീദ കൈയ്യടി നേടിയത്.

പ്രസീതയും സഹോദരനും ചേര്‍ന്ന് ഇപ്പോള്‍ പുതിയ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അതേപ്പറ്റി സംസാരിക്കുകയാണ് പ്രസീത. തനിക്ക് എല്ലാം തന്നത് സിനിമയാണെന്നും ആ സിനിമക്ക് എന്തെങ്കിലും തിരിച്ച് കൊടുക്കണമെന്ന് തോന്നിയപ്പോഴാണ് നിര്‍മ്മാണ കമ്പനി ആരംഭിച്ചതെന്നും പ്രസീത പറയുന്നു.

Also Read;ഇത് ഞാന്‍ ചോദിച്ചു വാങ്ങിയതാ, അച്ഛന് ടെന്‍ഷന്‍ ആയിരുന്നു; ചന്തു സലീര്‍ കുമാര്‍ പറയുന്നു

ഇപ്പോള്‍ കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. നല്ല തിരക്കഥ കിട്ടിയാല്‍ ചെയ്യുമെന്നും കഴിവുള്ളവര്‍ക്കെല്ലാം അവസരം നല്‍കുമെന്നും ബഡായി ബംഗ്ലാവില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്തതായിരുന്നില്ലെന്നുംം ഒരു പാട്ട് ഇട്ട് ഡാന്‍സ് കളിച്ചോ എന്ന് പറഞ്ഞാല്‍ പോലും കളിക്കുമായിരുന്നുവെന്നും പ്രസീത പറയുന്നു.

അച്ഛന്‍ ഹോസ്പിറ്റലില്‍ ഉള്ളപ്പോള്‍ പോലും താന്‍ ഷോ ചെയ്തിട്ടുണ്ട്. കരച്ചില്‍ അടക്കിപ്പിടിച്ചുകൊണ്ടായിരുന്നു താന്‍ ഷോ ചെയ്തതെന്നും ഷൂട്ട് കഴിഞ്ഞ് ഹോസ്പിറ്റലില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സമാധാനമായതെന്നും പ്രസീത പറയുന്നു.

Advertisement