ലാലേട്ടന്റെ ലൂസിഫറിനെയും പിന്തള്ളി പ്രേമലു, യുവതാര ചിത്രം യുകെ ബോക്‌സ്ഓഫീസില്‍ രണ്ടാമത്

48

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. യുവതാരങ്ങള്‍ അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി.

Advertisements

യുവതാരങ്ങളായ നസ്ലനും മമിത ബൈജുവും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ആയി ഷോ നടക്കുകയാണ്. ഇപ്പോഴിതാ വിദേശ മാര്‍ക്കറ്റിലും വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

Also Read:അച്ഛന്‍ ഐസിയുവിലുള്ളപ്പോഴും ഷോ ചെയ്തു, കരച്ചില്‍ അടക്കിപ്പിടിച്ചാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്, ബഡായി ബംഗ്ലാവിലെ അനുഭവം തുറന്നുപറഞ്ഞ് പ്രസീത

കേരളത്തില്‍ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു പ്രേമലു ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്തത്. 12 ദിവസം കൊണ്ട് ആഗോള തലത്തില്‍ 50കോടി ബോക്‌സ്ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. പ്രേമലുവിന്റെ യുകെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യുകെയില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയുടെ കളക്ഷന്‍ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രേമലു. ഇതോടെ ലൂസഫിന്റെ റെക്കോഡാണ് പിന്തള്ളിയിരിക്കുന്നത്. പൃഥ്വിരാജ്് മോഹന്‍ലാല്‍ ചിത്രം ഇപ്പോള്‍ ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ചിത്രമായി പിന്തള്ളിയിരിക്കുകയാണ്.

Also Read:ക്യാമറ മുകളില്‍ വെച്ചാണ് വീഡിയോ എടുക്കുന്നത്, കഴിഞ്ഞ ദിവസം ഒരു പ്രമുഖ നടിയുടെ വീഡിയോ കണ്ടു, അതില്‍ അവരുടെ തല മാത്രം ഇല്ലായിരുന്നു, പ്രതികരിച്ച് മീനാക്ഷി രവീന്ദ്രന്‍

കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി ഒരുക്കിയ 2018 ആണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്. പ്രേമലുവിന്റെ യുകെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 2.87 കോടി ആയിരുന്നു. എന്നാല്‍ 2018 യുകെയില്‍ നിന്നും നേടിയത് 7.0 കോടി ആണ്.

Advertisement