വിക്രമിന്റെ കർണന്റെ പേരിൽ തട്ടിപ്പിന് നീക്കം; മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി സംവിധായകൻ ആർഎസ് വിമൽ

17

തമിഴ് സൂപ്പർതാരം ചിയ്യാൻ വിക്രത്തെ നായകനാക്കി തയ്യാറാക്കുന്ന പുതിയ സിനിമയാണ് കർണൻ. ഈ ചിത്രത്തിന്റെ പേരിൽവൻ തട്ടിപ്പ് നടക്കാൻ നീക്കമുണ്ടെന്ന് അറിയിച്ച് സംവിധായകൻ വിമൽ രംഗത്ത്.

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് സംവിധായകൻ ആർ എസ് വിമൽ പരാതി നൽകി.

Advertisements

മിടേഷ് നായിഡു എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കർണൻ സിനിമയുടെ വ്യാജപേജുകൾ വഴി പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നതും സന്ദേശങ്ങൾ അയയ്ക്കുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ആർ.എസ് വിമൽ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ശാുമര േഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.

പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് നമ്പർ നൽകാൻ സംഘം ആവശ്യപ്പെടുകയും തുടർന്ന് കാസ്റ്റിംഗ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തുന്ന ആൾ ഈ നമ്ബറിലേക്ക് വിളിക്കുകയും ചെയ്യും.

പിന്നീട് വിളിക്കുന്നവരുടെ വിശ്വാസം പിടിച്ച് പറ്റി പണം കൈപ്പറ്റുകയാണ് ചെയ്യുന്നത്. പരസ്യം ശ്രദ്ധയിക്കപ്പെട്ട മുംബൈ സ്വദേശിനി സിമ്രാൻ ശർമ്മ എന്ന യുവതി അപേക്ഷ നൽകിയിരുന്നു.

ഫോണിലൂടെയുളള അഭിമുഖത്തിന് ശേഷം ഇവരെ പ്രധാന നായികയുടെ വേഷത്തിൽ തിരഞ്ഞെടുത്തുവെന്ന് അറിയിച്ചു.

താമസ ചെലവായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. പല തവണയായി സിമ്രാന്റെ സഹോദരൻ ഗൗരവിനെ ബന്ധപ്പെടുന്ന സംഘം സഹോദരിയുടെ റോൾ നഷ്ടമാകാതെയിരിക്കാൻ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന് പറഞ്ഞെങ്കിലും അന്വേഷണത്തിൽ തട്ടിപ്പ് മനസ്സിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.

Advertisement