ഗുണ്ടാ സഹോദരന്മാരായി അരവിന്ദ് സാമിയുംചിമ്പുവും; മണിരത്നം ചിത്രം ചെക്ക സിവന്ത വാനത്തിന്റെ കിടിലന്‍ ട്രെയിലര്‍

25

ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണത്തിന് അര്‍ഹനായ മണിരത്നത്തിന്റെ ചെക്ക സിവന്ത വാനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Advertisements

വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, അരുണ്‍ വിജയ് തുടങ്ങി വന്പന്‍ താരനിരയുമായാണ് മണിരത്നം വീണ്ടുമെത്തുന്നത്.

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. പൊലീസ് ഓഫീസറായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്.

ആക്ഷന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് 2 മിനിട്ട് 47 സെക്കന്റുള്ള ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ജ്യോതികയ്ക്ക് പുറമെ, അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരും നായിക നിരയിലുണ്ട്.സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement