ആനന്ദ് ഇനിയില്ല! ഈ നാലു വർഷക്കാലം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് നടൻ സ്റ്റെബിൻ ജേക്കബ് ; ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുമെന്ന് ആരാധകർ

648

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചെമ്പരത്തി. തുടക്കം മുതൽ പ്രേക്ഷക പ്രശംസ നേടിയെടുത്ത ഈ സീരിയൽ അവസാനിക്കുകയാണ്. ആയിരം എപ്പിസോഡുകൾ പിന്നിട്ടതിന് ശേഷമാണ് സീരിയൽ ഇങ്ങനെ അവസാനിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്രയധികം എപ്പിസോഡുകൾ നീണ്ട് പോവുന്ന സീരിയലുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. എന്തായാലും ചെമ്പരത്തി ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണിത്.

Advertisements

ALSO READ

മഹാ കഷ്ടം, മഹാനാണക്കേട്, കലാകാരനാണത്രേ ; വിനായകൻ മഹാ അപമാനമാണ്, തികഞ്ഞ പരാജയം: ശാരദക്കുട്ടി


സീരിയലിലെ നായകനായ ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് നടൻ സ്റ്റെബിൻ ജേക്കബ് ശ്രദ്ധേയനാവുന്നത്. നടി അമല ഗിരീശൻ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രവും ആനന്ദും തമ്മിലുള്ള ഇഷ്ടമാണ് സീരിയലിനെ വിജയത്തിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ട പരമ്പര അവസാനിക്കുമ്പോൾ എല്ലാവരോടും നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടൻ സ്റ്റെബിൻ.

പുതുമുഖമായിരുന്ന തന്നെ നായകനാക്കിയവരോടും സ്റ്റെബിൻ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടൻ ചെമ്പരത്തിയെ കുറിച്ച് സംസാരിച്ചത്.

നന്ദി… ഇങ്ങനെയൊരു വാക്കിൽ ഒതുക്കാവുന്നതല്ല, ഈ നാലു വർഷക്കാലം നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഉള്ള കടപ്പാട്. ഓർക്കാനും നന്ദി പറയാനും ഒരുപാടു പേരുണ്ട്, കടുത്ത മത്സര രംഗത്തേക്ക് കടന്നു വന്നിട്ടും പ്രൈം ടൈം ഷോയിൽ എന്നെ പോലൊരു പുതുമുഖത്തെ നായകനാക്കിയ സീ കേരളം ചാനലിനോടും, ചാനലിലെ ഓരോരുത്തരോടും, സന്തോഷ് സർ, വിവേക് സർ, ബിന്ദു മാഡം, ചന്ദ്രൻ രാമന്തളി സർ…

മേക്കപ്പ് മാൻ, കോസ്റ്റ്യൂമർ, സ്റ്റുഡിയോയിലേയും യൂണിറ്റിലേയും പ്രൊഡക്ഷനിലേയും ചങ്കുകൾ.. എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി. എല്ലാറ്റിലുമുപരി അഭിപ്രായങ്ങൾ അറിയിച്ചും വിമർശിച്ചും കഥാപാത്രത്തിനൊപ്പം എന്നെയും വളർത്തിയ, ഞങ്ങളെ നെഞ്ചിലേറ്റിയ ഞങ്ങളുടെ പ്രേക്ഷകർക്ക്, ഇത്രയും നാൾ ഞങ്ങൾക്ക് നൽകിയ സപ്പോർട്ടിനു, ഒരുപാട് നന്ദി… ഇനിയും തികച്ചും വ്യത്യസ്തമായ എന്റെയും നിങ്ങളുടേയും ഇഷ്ട കഥാപാത്രങ്ങളിലൂടെ നിങ്ങളിലേക്ക് ഇനിയും എത്തണം എന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും. എനിക്കു വേണ്ടി നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സ്റ്റെബിൻ ജേക്കബ്..’ എന്നുമാണ് നടൻ കുറിച്ചിരിക്കുന്നത്..

ALSO READ

അന്ന് അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ ഓർമ്മ വന്നു ; പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാട്ടിലേയ്ക്ക് പോകുന്നു, അവസാനമായി അവളെ ഒരു നോക്കു കാണാൻ : സീമാ ജി നായരുടെ ഹൃദയ സ്പർശിയായ കുറിപ്പ്


കല്യാണിയെയും ആനന്ദിനെയും മിസ് ചെയ്യുമെന്നാണ് ക്ലൈമാക്സിനെ കുറിച്ചോർത്തപ്പോൾ ആരാധകർ പറയുന്നത്. സ്റ്റെബിന് പുറമേ അമല ഗിരീശൻ, താര കല്യാൺ, പ്രഭിൻ, യവനിക, ഗോപാലകൃഷ്ണൻ, സുമി തുടങ്ങി വമ്പൻ താരങ്ങളാണ് സീരിയലിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ നടി ഐശ്വര്യയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്തായാലും നല്ലൊരു ക്ലൈമാക്സ് നൽകി കൊണ്ട് തന്നെ സീരിയൽ അവസാനിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അറിയാൻ കഴിയുന്നത്.

 

Advertisement