മധുരരാജ പുലിമുരുകന്റെ കോപ്പിയാണെന്ന് പറഞ്ഞവരെ തേച്ചൊട്ടിച്ച് വൈശാഖ്

17

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ റിലീസ് മധുരരാജയുടെ ട്രെയിലര്‍ കണ്ടിട്ട് ചിത്രം പുലിമുരുകന്റെ കോപ്പിയാണെന്ന് തോന്നുന്നുവെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വൈശാഖ്.

Advertisements

മധുരരാജ എന്താണെന്ന് മധുരരാജ കണ്ടിട്ടല്ലേ തീരുമാനിക്കേണ്ടത്. ഇനിയിപ്പൊ കോപ്പിയടിയാണെന്നു തന്നെ വിചാരിച്ചോ. പക്ഷേ ഞാനെന്റെ സ്വന്തം ഉത്തരപേപ്പറിലല്ലേ നോക്കിയെഴുതുന്നത്. വേറെ ആരുടെയുമല്ലല്ലോ. ആകെയുള്ള പ്രശ്നം ഉത്തരം ശരിയാണോ അല്ലയോ എന്നതാണ്. അത് ഉത്തരപേപ്പര്‍ വായിച്ചിട്ട് തീരുമാനിച്ചാല്‍ പോരേ? എന്നായിരുന്നു വൈശാഖിന്റെ മറുപടി.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

സണ്ണി ലിയോണും ഒരു ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം

Advertisement