അളവ് മാറി, തയ്യല്‍ക്കാരിക്കു തെറ്റിപോയി; നടി സാനിയക്ക് നേരെ വിമര്‍ശനം

120

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയ തന്നെ. 

അതേസമയം ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സാനിയ സോഷ്യൽ മീഡിയയിലും സജിവം ആണ്. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കൺ ആണ് ഇന്ന് സാനിയ ഇയ്യപ്പൻ. സിനിമ രംഗത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഏറെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചില ചിത്രങ്ങൾ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് പുറത്തുവന്നത്. ഒരു പരസ്യത്തിന്റെ വീഡിയോയാണ് നടി പങ്കുവച്ചത്. ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വേഷം. ഹൈ സ്ലിറ്റുള്ള സ്ലീവ് ലെസും ആണിത്. സെലിബ്രിറ്റിലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ .

ഇതിന് താഴെ നടിയുടെ വസ്ത്രധാരണയെ വിമർശിച്ചാണ് ആളുകൾ എത്തിയത്. ‘കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി. കീറേണ്ടിടം കീറിപോയി. അത് പുതിയ ഫാഷനും ആയി, ഇവൾ വെൽഡിംഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ, ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേ’, എന്നിങ്ങനെ ഉള്ള കമന്റാണ് വന്നത്.

Advertisement