ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പുറത്ത് ; ആശംസ അറിയിച്ച് ആരാധകര്‍

98

മലയാളി പ്രക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പ്രേമം. താരനിര ഒന്നിച്ച സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത് നിവിൻ പോളിയും , സായി പല്ലവിയുമായിരുന്നു. ഇതിൽ സായിയുടെ മലർ എന്ന കഥാപാത്രം ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. 

കോളേജ് പശ്ചാത്തലവും പ്രണയവും എല്ലാം ഒന്നിച്ചെത്തിയ ഒരു സിനിമയായിരുന്നു പ്രേമം. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം വീണ്ടും സായി പല്ലവിയും നിവിൻ പോളിയും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഒടുവിൽ പുറത്തുവന്നു. എന്നാൽ പുതിയ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

Advertisements

വൈകാതെ തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരും എന്നാണ് പ്രതീക്ഷ. അതേസമയം പ്രേക്ഷകരുടെ മലരും മാത്യു വീണ്ടും ഒന്നിക്കുന്നു എന്ന് അറിഞ്ഞത് മുതൽ ആരാധകർ ഒത്തിരി സന്തോഷത്തിലാണ്. ഇത് അറിഞ്ഞത് മുതൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം അൻവർ റഷീദ് ആണ് നിർമ്മിച്ചത്. ഈ ചിത്രത്തിൽ പുതുമുഖങ്ങളായ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ ആയി എത്തിയത്.

മണിയൻപിള്ള രാജു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി.

also readഅളവ് മാറി, തയ്യല്‍ക്കാരിക്കു തെറ്റിപോയി; നടി സാനിയക്ക് നേരെ വിമര്‍ശനം

Advertisement