മകളുടെയും വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ആറുവര്‍ഷത്തോളമായി പരാതിയുമായി സൈബര്‍ സെല്ലില്‍ കയറിയിറങ്ങുകയാണ്, എനിക്ക് എപ്പോള്‍ നീതി കിട്ടും, പ്രവീണ ചോദിക്കുന്നു

127

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ. നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ പ്രവീണ എത്തിയിരുന്നു.

Advertisements

പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയല്‍ രംഗത്തും സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Also Read: അളവ് മാറി, തയ്യല്‍ക്കാരിക്കു തെറ്റിപോയി; നടി സാനിയക്ക് നേരെ വിമര്‍ശനം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവീണയുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ട് ഉണ്ടാക്കി ഒരാള്‍ താരത്തിന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ ഒരിക്കല്‍ കൂടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണ.

അയാള്‍ കുറ്റകൃത്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അയാള്‍ ജാമ്യത്തിലിറങ്ങി ഇപ്പോഴും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രവീണ പറയുന്നു.

Also Read: ‘പ്രേമം’ ആവർത്തിക്കുമോ? വീണ്ടും ഒന്നിച്ചെത്തുന്ന സായ് പല്ലവിയും നിവിൻ പോളിയും; കാത്തിരിപ്പുമായി പ്രേക്ഷകർ, ‘പ്രേമം2’ ആണോ എന്ന് ചോദ്യം

തന്റെ മാത്രമല്ല, വീട്ടുകാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. തന്റെ ചിത്രങ്ങള്‍ വസ്ത്രമില്ലാത്ത രീതിയിലൊക്കെയാണ് പ്രചരിപ്പിക്കുന്നതെന്നും ആ വീഡിയോ ഉണ്ടാക്കിയിവന്‍ അത് കണ്ട് ആസ്വദിക്കുന്നുവെന്ന് മാത്രമല്ല, അവന്‍ അത് മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യുകയാണെന്നും മകളുടെ ഫോട്ടോകളെടുത്ത് മോര്‍ഫ് ചെയ്ത് ഫ്രണ്ട്‌സിനൊക്കെ അയക്കുകയാണെന്നും പ്രവീണ പറയുന്നു.

ആറ് വര്‍ഷത്തോളമായി പരാതിയുമായി താന്‍ സൈബര്‍ സെല്ലില്‍ കയറിയിറങ്ങി. എന്നാല്‍ ഇതുവരെ ഒരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കുറ്റകൃത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഭാഗ്യരാജ് എന്ന തമിഴ്‌നാട് സ്വദേശിയാണ് ഇതിന് പിന്നിലെന്നും പ്രവീണ പറയുന്നു.

Advertisement