വരാന്‍ പോകുന്നത് കുടുംബത്തിലെ നാലാമത്തെ കുട്ടി, എപ്പോഴും ഞങ്ങളുടെ രാജകുമാരി നിലു, വൈറലായി പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍

143

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്.

Advertisements

മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.

Also Read: മകളുടെയും വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ആറുവര്‍ഷത്തോളമായി പരാതിയുമായി സൈബര്‍ സെല്ലില്‍ കയറിയിറങ്ങുകയാണ്, എനിക്ക് എപ്പോള്‍ നീതി കിട്ടും, പ്രവീണ ചോദിക്കുന്നു

ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. നിലാ എന്നാണ് മകള്‍ക്ക് ഇവര്‍ നല്‍കിയ പേര്. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. രണ്ടാമതും ഗര്‍ഭിണിയായതോടെ അതിന്റെ വിശേഷങ്ങളുംതാരം നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പേളിയും ശ്രീനിഷും നിലുവും ഒന്നിച്ചുള്ള ചിത്രങ്ങളാണിത്. അതിമനോഹരമായ വസ്ത്രങ്ങളാണ് മൂന്നുപേരും ധരിച്ചിരിക്കുന്നത്. ബേബി ഷവറിന്റെ തീം സെലക്ട് ചെയ്്തത് ശ്രീനിഷാണെന്ന് പേളി പറയുന്നു.

Also Read: ‘ഞാൻ അപമാനിതനായി, എന്റെ ധാർമിക മൂല്യങ്ങൾ പ്രശ്‌നമാണെന്ന്’, ഫാറൂഖ് കോളേജിലേക്ക് വിളിച്ചു വരുത്തി പരിപാടി റദ്ദാക്കി; നിയമനടപടിക്ക് ഒരുങ്ങി ജിയോ ബേബി

ആ തീമില്‍ തന്നെ ശ്രീനിഷ് ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും അത് വിജയിക്കുകയും ചെയ്തുവെന്നും പേളി പറയുന്നു. അതിനിടെ റെയ്ച്ചല്‍ നിലുവിനെ പറ്റി ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിലെ ആദ്യ കുട്ടി നിലുവാണെന്നും ്അവളാണ് തന്റെ രാജകുമാരിയെന്നും റെയ്ച്ചല്‍ പറയുന്നു.

Advertisement