ഒരു ക്രിസ്മസിന് തിയ്യേറ്ററിലെത്തി അടുത്ത ക്രിസ്മസ് വരെ പ്രദര്‍ശനം തുടര്‍ന്ന ഏക മലയാള ചിത്രം, എന്റെ ആ റെക്കോര്‍ഡ് ഇനി ഒരു മലയാള സിനിമയ്ക്കും തര്‍ക്കാനാവില്ല, ആത്മവിശ്വാസത്തോടെ മുകേഷ് പറയുന്നു

527

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തില്‍ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

Advertisements

എംഎല്‍എ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷന്‍ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യല്‍മീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Also Read: വരാന്‍ പോകുന്നത് കുടുംബത്തിലെ നാലാമത്തെ കുട്ടി, എപ്പോഴും ഞങ്ങളുടെ രാജകുമാരി നിലു, വൈറലായി പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍

ഡിസംബര്‍ ഒന്നിന് ഇറങ്ങിയ ഫിലിപ്സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മുകേഷ്.

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1991ലാണ് ഗോഡ്ഫാദര്‍ തിയ്യേറ്ററുകളിലെത്തിയത്. നാനൂറിലധികം ദിവസങ്ങളില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമയാണ് ഗോഡ്ഫാദര്‍. ഗോഡ്ഫാദറിന്റെ വിജയം കണ്ട് അന്ന് താന്‍ ഒത്തിരി സന്തോഷിച്ചിരുന്നുവെന്ന് മുകേഷ് പറയുന്നു.

Also Read: മകളുടെയും വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ആറുവര്‍ഷത്തോളമായി പരാതിയുമായി സൈബര്‍ സെല്ലില്‍ കയറിയിറങ്ങുകയാണ്, എനിക്ക് എപ്പോള്‍ നീതി കിട്ടും, പ്രവീണ ചോദിക്കുന്നു

ഒരു സാധാരണ പടം പോലെ ആ പടവും ഓടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഒരു ക്രിസ്മസിന് ഇറങ്ങിയ പടം അടുത്ത ക്രിസ്മസ് വരെ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവെന്നും തങ്ങള്‍ക്ക് അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയെന്നും മറ്റൊരു പടം ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് ഇതുവരെ കരുതിയെന്നും എന്നാല്‍ അത് ഇനി തകര്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലായെന്നും മുകേഷ് പറയുന്നു.

Advertisement