റിലീസിന്റെ തലേദിവസം വരെ ടെന്‍ഷനടിച്ചതിന് കൈയ്യും കണക്കുമില്ല, പ്രേക്ഷകരുടെ കൈയ്യടി കേട്ടപ്പോഴാണ് സമാധാനമായത്, ആര്‍ഡിഎക്‌സിന്റെ അനുഭവം പങ്കുവെച്ച് നഹാസ് ഹിദായത്ത്

61

ഓണം റിലീസായി എത്തി മുന്‍നിര ചിത്രങ്ങളെയെല്ലാം തൂക്കി അടിച്ചാണ് ആര്‍ഡിഎക്സ് വിജയം നേടിയത്. വന്‍ഹൈപ്പിലെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ ‘ബോസ് ആന്‍ഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനെത്തിയപ്പോള്‍ ആര്‍ഡിഎക്സ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല.

Advertisements

എന്നാല്‍ വന്‍താരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ മികച്ചപ്രതികരണം ലഭിച്ചത് ആര്‍ഡിഎക്‌സിനായിരുന്നു. നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആര്‍ഡിഎക്സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വന്‍വിജയമാണ് നേടിയത്.

Also Read: വരാന്‍ പോകുന്നത് കുടുംബത്തിലെ നാലാമത്തെ കുട്ടി, എപ്പോഴും ഞങ്ങളുടെ രാജകുമാരി നിലു, വൈറലായി പേളിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍

പുതുമുഖ സംവിധായകന്‍ നഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറില്‍ സോഫിയ പോളാണ്. താന്‍ ഈ ചിത്രത്തിലേക്ക് എത്തിയത് സോഫിയ പോള്‍ എന്ന നിര്‍മാതാവ് തന്നില്‍ വിശ്വാസം അര്‍പ്പിച്ചതുകൊണ്ടാണെന്നും താന്‍ ആ ഉത്തരവാദിത്വം നിറവേറ്റിയെന്നും നഹാസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആര്‍ഡിഎക്‌സ് തിയ്യേറ്ററില്‍ കാണാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നഹാസ് ഒരു അഭിമുഖത്തില്‍. പടം യാതൊരു കുഴപ്പവുമില്ലാതെ റിലീസാവുക എന്നതായിരുന്നു വലിയ കാര്യമെന്നുംനനല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും റിലീസിന് തലേദിവസം വരെ ടെന്‍ഷനടിച്ചതിന് കൈയ്യും കണക്കുമില്ലെന്നും നഹാസ് പറയുന്നു.

Also Read: മകളുടെയും വസ്ത്രമില്ലാത്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ആറുവര്‍ഷത്തോളമായി പരാതിയുമായി സൈബര്‍ സെല്ലില്‍ കയറിയിറങ്ങുകയാണ്, എനിക്ക് എപ്പോള്‍ നീതി കിട്ടും, പ്രവീണ ചോദിക്കുന്നു

തിയ്യേറ്ററില്‍ പോയി പടം കാണുക എന്നത് വലിയ ടെന്‍ഷനുള്ള കാര്യമാണ്. നമ്മള്‍ കൈയ്യടി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ചില മൊമന്റ്‌സ് ഉണ്ട്. അവിടെ വര്‍ക്കായാല്‍ രക്ഷപ്പെട്ടുവെന്നും താന്‍ പ്രതീക്ഷിച്ച സീനില്‍ പ്രേക്ഷകരുടെ കൈയ്യടി വീണപ്പോള്‍ ചിത്രം ഓകെയാണെന്ന് മനസ്സിലായെന്നും നഹാസ് പറയുന്നു.

Advertisement