ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ഒടുവിലെത്തിയ പത്താന്‍, ജവാന്‍ സിനിമകളുടെ വിജയം അദ്ദേഹത്തിന്റെ ആരാധക ബലത്തിന്റെ സൂചന കൂടിയായിരുന്നു. ലേറ്റസ്റ്റായി റിലീസായ ജവാന്‍ സിനിമ മൂന്ന് ദിവസം കൊണ്ട് 300 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്.
ഷാരൂഖ് ഖാന്‍ നല്ലൊരു നടനെന്നതിലുപരിയായി നല്ലൊരു ഫാമിലിമാനും രാജ്യസ്നേഹിയും കൂടിയാണ്. അദ്ദേഹം പലപ്പോഴും രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കയും വിജയങ്ങളില്‍ അഭിമാനവും പങ്കുവെയക്കാറുണ്ട്.
ഷാരൂഖ് ഖാന്റെ പാത പിന്തുടര്‍ന്ന് മകള്‍ സുഹാനയും സിനിമയിലെത്തിയിരിക്കുകയാണ്. ദ ആര്‍ച്ചീസാണ് സുഹാനയുടെ അരങ്ങേറ്റ ചി്ത്രം. ഈ ചിത്രം കാണാന്‍ ഷാരൂഖ് ഖാന്‍ കുടുംബസമേതം എത്തിയിരുന്നു. തിയ്യേറ്ററില്‍ വെച്ച് നടി കാജോളുമായി സംസാരിക്കുന്ന ഷാരൂഖ് ഖാന്റെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ ഫോട്ടോയെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. എന്തായിരുന്നു കാജോളിനോട് പറഞ്ഞ തമാശയെന്നും കാജോള്‍ ചിരിച്ചതെന്തിനായിരുന്നുവെന്നുമാണ് ആരാധകന്‍ ചോദിച്ചത്.
ഇതിന് സോഷ്യല്‍മീഡിയയിലൂടെയാണ് താരം മറുപടി നല്‍കിയത്. കാജോള്‍ തനിക്ക് എപ്പോഴും ക്രിസ്മസ് സമ്മാനം അയക്കാറുണ്ട്. തനിക്ക് ഇത്തവണ ക്രിസ്മസ് സമ്മാനം അയക്കരുത് എന്നായിരുന്നു പറഞ്ഞതെന്നും അയക്കുന്നുണ്ടെങ്കില്‍ തനിക്ക് വില കൂടിയ സമ്മാനം തന്നെ വേണമെന്നും പറഞ്ഞുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.