അടുത്തിടെ മലയാള സിനിമയില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന സിനിമാതാരമാണ് ജോളി ചിറയത്ത്. സിനിമയില്‍ നല്ല രീതിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ സമരമുഖത്ത് വര്‍ഷങ്ങളോളമായി സജീവ സാന്നിധ്യമാണ് ജോളി ചിറയത്ത്.
ഒരു എഴുത്തുകാരി കൂടിയാണിവര്‍. അടുത്തിടെയായിരുന്നു ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്. നിന്ന് കത്തുന്ന കടലുകള്‍ എന്നാണ് ജോളിയുടെ ആത്മകഥയുടെ പേര്. ഇപ്പോഴിതാ തന്റെ വേര്‍പിരിഞ്ഞ വിവാഹബന്ധത്തെ കുറിച്ച് ജോളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
Also Read: കാജോളിനോട് പറഞ്ഞ ആ തമാശ എന്തായിരുന്നുവെന്ന് ആരാധകന്‍, ഒടുവില്‍ അക്കാര്യം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍
സ്ത്രീധനമൊന്നും നല്‍കാതെ ആ വീട്ടിലേക്ക് കയറി ചെന്ന മരുമകളായിരുന്നു താന്‍. തന്റെ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നുവെന്നും അതുകൊണ്ട് തന്നെ തന്നെ സ്വീകരിച്ചില്ലേ എന്ന ചിന്തയായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെന്നും ജോളി പറയുന്നു.
ഒരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിലായിരുന്നു ആ വീട്. എത്ര വൈകിയാലും ആണുങ്ങള്‍ ഭക്ഷണം കഴിച്ചിട്ടേ പെണ്ണുങ്ങള്‍ കഴിക്കൂവെന്നും അവിടുത്തെ അമ്മയുടെ രീതി അതായിരുന്നുവെന്നും അത് എതിര്‍ക്കാന്‍ മക്കളും തയ്യാറായിരുന്നില്ലെന്നും ഒത്തിരി വിഭവങ്ങള്‍ ഉണ്ടാക്കിയിട്ടും എല്ലാം എല്ലാവര്‍ക്കും കിട്ടുന്നില്ലെന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമായിരുന്നുവെന്നും ജോളി പറയുന്നു.
വിശക്കുമ്പോള്‍ ഭക്ഷണം എടുത്ത് കഴിക്കാന്‍ പറ്റില്ലായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം ഭര്‍ത്താവിന്റെ വീട്ടില്‍ ഇല്ലായിരുന്നുവെന്നും തന്റെ വീട്ടില്‍ അങ്ങനെയായിരുന്നില്ലെന്നും തങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിക്കുന്നതെന്നും ജോളി പറയുന്നു.