മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.
കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.
Also Read: കാജോളിനോട് പറഞ്ഞ ആ തമാശ എന്തായിരുന്നുവെന്ന് ആരാധകന്‍, ഒടുവില്‍ അക്കാര്യം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍
സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്.
ഇപ്പോഴിതാ രാധികക്കൊപ്പം പാലാ കുരുശു പള്ളിയിലെ മാതാവിന്റെ അനുഗ്രഹം തേടിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്. നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ച് ഇരുവരും മകള്‍ക്കായി പ്രാര്‍ത്ഥിച്ചു.
ജനുവരി 17ന് നടക്കാനിരിക്കുന്ന മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു താരവും ഭാര്യയും പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴേകാലോടെയാണ് ഇരുവരും എത്തിയത്. സുഹൃത്ത് ബിജു പുളിക്കണ്ടവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സുരേഷ് ഗോപിയെയും ഭാര്യയെയും വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തിലും, ഫാദര്‍ ജോസ് കാക്കല്ലിലും ചേര്‍ന്ന് സ്വീകരിച്ചു. പാലായില്‍ വരുമ്പോഴെല്ലാം താന്‍ മാതാവിന് മുന്നില്‍ മെഴുകുതിരി കത്തിച്ചിട്ടേ മടങ്ങാറുള്ളൂവെന്നും തിരുനാളിന് വരുന്നത് ഇതാദ്യമായിട്ടാണെന്നും സുരേഷ് ഗോപി പറഞ്ഞു.