‘പ്രേമം’ ആവർത്തിക്കുമോ? വീണ്ടും ഒന്നിച്ചെത്തുന്ന സായ് പല്ലവിയും നിവിൻ പോളിയും; കാത്തിരിപ്പുമായി പ്രേക്ഷകർ, ‘പ്രേമം2’ ആണോ എന്ന് ചോദ്യം

34

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തി മലയാളികൾക്ക് ഇടയിൽ വലിയ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും അൽഫോൺസ് പുത്രൻ തന്നെയാണ് നിർവ്വഹിച്ചത്.

അക്കാലത്ത് യുവാക്കൾക്കിടയിൽ വലിയ ട്രെൻഡ് തന്നെ പ്രേമം ഉണ്ടാക്കിയിരുന്നു. ചിത്രം റിലീസായി എട്ട് വർഷം പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ മുന്നിൽ തന്നെയാണ്. നിവിൻ പോളി, അനുപമ പരമേശ്വരൻ, സായ് പല്ലവി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആ ചിത്രം മൂവരുടെയും സിനിമാ കരിയറിൽ വലിയ വഴിത്തിരിവായി.

Advertisements

പ്രേമത്തിലെ നിവിൻ പോളിയുമായുള്ള മൂവരുടെ കൂട്ടുകെട്ടും വലിയ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നീ താരങ്ങൾക്കും മികച്ച തുടക്കമാണ് പ്രേമത്തിലൂടെ ലഭിച്ചത്.
ALSO READ- ‘തുടക്കകാലം മുതലേ ആഗ്രഹിച്ചത് അങ്ങനെ ഒരു കഥാപാത്രം; ഇത്രനാളായിട്ടും ആ കഥാപാത്രം തേടിയെത്തിയില്ല’; വിഷമം പറഞ്ഞ് മുകേഷ്

ഇപ്പോഴിതാ വർഷങ്ങൾക്ക്് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ചിത്രത്തിലൂടെ ഒന്നിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഏറെ പ്രതീക്ഷയോടെയാണ് ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. എട്ട് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

ALSO READ- ‘എന്നോട് മമ്മൂട്ടി ഒരുപാട് തവണ ദേഷ്യപ്പെട്ടിട്ടുണ്ട്; അന്ന് അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേട്ടാൽ ഇഷ്ടമാവില്ലായിരുന്നു’: അശോകൻ

നർത്തകിയായിരുന്ന സായ് പല്ലവി 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമം’ത്തിലൂടെ മലയാള സിനിമയിലേക്കെത്തുകയായിരുന്നു.ഈ ഒരൊറ്റ ചിത്ത്രിതലൂടെ തെന്നിന്ത്യയിലാകെ സെൻസേഷനായി മാറുകയായിരുന്നു സായ് പല്ലവി.

ഇപ്പോൾ ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും നിവിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണിത്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് തുടങ്ങിയവരും ആ ചിത്രത്തിന്റെ ഭാഗമാണ്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Advertisement