‘തുടക്കകാലം മുതലേ ആഗ്രഹിച്ചത് അങ്ങനെ ഒരു കഥാപാത്രം; ഇത്രനാളായിട്ടും ആ കഥാപാത്രം തേടിയെത്തിയില്ല’; വിഷമം പറഞ്ഞ് മുകേഷ്

42

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തിൽ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

എംഎൽഎ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷൻ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യൽമീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Advertisements

ഡിസംബർ ഒന്നിന് ഇറങ്ങിയ ഫിലിപ്‌സ് എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ മുന്നൂറാമത്തെ സിനിമയും മുകേഷ് പൂർത്തിയാക്കിയിരിക്കുകയാണ്. അതേസമയം, ഇത്രയും നീണ്ട സിനിമ പാരമ്പര്യമുള്ള തനിക്ക് പക്ഷെ ആഗ്രഹിച്ച ഒരു കഥാപാത്രം കിട്ടിയില്ലെന്ന് പറയുകയാണ്. ഏത് കഥാപാത്രമാണ് അതെന്ന് വിശദീകരിക്കുകയാണ് താരം.

ALSO READ- ‘എന്നോട് മമ്മൂട്ടി ഒരുപാട് തവണ ദേഷ്യപ്പെട്ടിട്ടുണ്ട്; അന്ന് അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേട്ടാൽ ഇഷ്ടമാവില്ലായിരുന്നു’: അശോകൻ

ഒരു നടൻ എന്ന നിലയിൽ എല്ലാത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാനും ആഗ്രഹമുണ്ടെന്നും എന്നാൽ തുടക്കകാലം മുതലേ അക്കാര്യം ആഗ്രഹിച്ചിരുന്നെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങൾ തന്നെ തേടി വന്നിട്ടില്ലെന്നും മുകേഷ് പറയുന്നു.

സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കവെയാണ് മുകേഷ് മനസ് തുറന്നത്. ഒരു നടൻ എന്ന നിലയിൽ എല്ലാ നവരസങ്ങളിലൂടെയും യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് പണ്ടും എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

ALSO READ-കനക എൻടിആറിനെ വിവാഹം ചെയ്തു; നടിയെ സമ്മർദ്ദത്തിലാക്കിയത് കാമുകന്റെ ച തി യല്ല, ഈ രഹസ്യവിവാഹം; നടിയുടെ അമ്മ പണവും വാങ്ങി; വെളിപ്പെടുത്തൽ

എന്റെ കരിയറിലെ 300 ചിത്രങ്ങളിൽ ചെറിയ തരത്തിൽ എങ്കിലും വില്ലനിസം കാണിച്ചിട്ടുള്ള സിനിമകൾ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ. എനിക്ക് അങ്ങനെ ഒരു റോൾ തന്നില്ല, എന്നാൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്. നല്ല വ്യക്തമായൊരു വില്ലൻ. പണ്ടത്തെ പോലെയുള്ളൊരു വില്ലൻ വേഷം ഇന്ന് ഇനി ചെയ്യാൻ കഴിയില്ലെന്നും താരം വിലയിരുത്തുന്നു.

വില്ലൻ ആവാം പക്ഷെ ആ കഥാപാത്രം എന്തെങ്കിലും കാരണമുള്ള വില്ലൻ ആയിരിക്കണം. നടന്നുപോകുന്ന വഴിക്ക് എല്ലാവരെയും കുത്തിക്കൊല്ലുന്ന ഒരു വില്ലൻ ആണെങ്കിൽ എന്താണ് കാര്യം. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ അന്നും ഇന്നുമെല്ലാം എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ എന്തുകൊണ്ടോ അത് സംഭവിച്ചില്ല. എന്നാണ് മുകേഷ് പറയുന്നത്.

പടത്തിന്റെ വിജയമെല്ലാം ആലോചിച്ചിട്ട് എല്ലാവർക്കും ഒരു സംശയം വരും, ഇയാളെ വില്ലൻ ആക്കിയാൽ പടത്തിന് വല്ല ദോഷവും വരുമോയെന്ന്.അല്ലെങ്കിൽ എനിക്ക് വില്ലൻ ആവാൻ ഞാൻ തന്നെ ഒരു പടം നിർമിക്കേണ്ടി വരുമെന്നും താരം പറയുന്നു.

എങ്കിലും വില്ലനിസം ഒരു ഭാവമാണ്, ഒരു രസമാണ്. അതിലൂടെ സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് മുകേഷ് പറയുന്നത്.

Advertisement