Home Entertainment Celebrities

കള്ളം പറയാൻ ഇഷ്ടമില്ലാത്ത ആൾക്ക് കിട്ടിയത് ഒരു കള്ളനെയെന്ന് അമ്മ കളിയാക്കാറുണ്ടെന്ന് ദീപ്തി ; ദീപ്തിയെ വിവാഹം ചെയ്തത് മികച്ച തീരുമാനമെന്ന് വിധു പ്രതാപ് : ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവച്ച് താര ദമ്പതികൾ

428

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവർന്ന ഗായകനും വിധികർത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നർത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്.

Advertisements

ALSO READ

പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്, പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല ; അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് അനു ജോസഫ്

ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് വിധുവും ദീപ്തിയും. ബിഹൈൻഡ് വുഡ്‌സിന് വേണ്ടി അശ്വതി ശ്രീകാന്തായിരുന്നു ഇരുവരുമായി അഭിമുഖം നടത്തിയത്. വിധുവിന്റേയും ദീപ്തിയുടേയും വിശേഷങ്ങൾ ഇങ്ങനെ,

തങ്ങളുടെ വിവാഹം ഒരു ഹർത്താൽ ദിവസമായിരുന്നുവെന്നാണ് വിധവും ദീപ്തിയും പറയുന്നത്. ഹർത്താൽ മാറ്റിയേക്കുമെന്നായിരുന്നു വിചാരിച്ചത് എന്നും അവർ പറയുന്നു. എന്നാൽ ഹർത്താൽ ആയിരുന്നുവെങ്കിലും എല്ലാവരും കല്യാണത്തിനായി എത്തിയിരുന്നു എന്നും താര ദമ്പതികൾ ഓർക്കുന്നു. വിവാഹത്തെക്കുറിച്ച് ആദ്യം ചോദിച്ചത് വിധുവായിരുന്നുവെന്നും അവർ പറഞ്ഞു. തങ്ങൾ രണ്ട് പേരുടേയും വീട്ടുകാർ ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും താരങ്ങൾ പറയുന്നുണ്ട്.

വിധുച്ചേട്ടൻ പഠിച്ച കോളേജിലാണ് ഞാനും പഠിച്ചതെന്നും വിധു പ്രതാപ് എന്നൊരാളുണ്ട്, അതേപോലെയൊന്നും ആവരുതെന്നായിരുന്നു പ്രിൻസിപ്പൾ തന്നോട് പറഞ്ഞതെന്നുമാണ് ദീപ്തി പറയുന്നു. അതേസമയം ഒന്നിച്ചായിരുന്നു ഞങ്ങൾ കോളേജിലേക്ക് കല്യാണം വിളിക്കാനായി പോയതെന്നും താരങ്ങൾ ഓർക്കുന്നു. ഇതിനിടെ നടന്ന രസകരമായൊരു സംഭവവും താരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഒരു അധ്യാപിക വന്ന് എന്നെ പരിചയമുണ്ടോ, തന്നെ തുണ്ട് വെച്ചതിന് ഞാനാണ് പിടിച്ചതെന്ന് പറഞ്ഞുവെന്നാണ് അവർ പറയുന്നത്. അതേസമയം കള്ളം പറയാൻ ഇഷ്ടമില്ലാത്ത ആളാണ് ദീപ്തിയെന്നും എന്നാൽ കള്ളം പറയാറില്ലാത്തയാൾക്ക് കിട്ടിയത് ഒരു കള്ളനെയെന്ന് പറഞ്ഞ് അമ്മ കളിയാക്കാറുണ്ടെന്നും ദീപ്തി പറയുന്നു.

ദേഷ്യം വന്നാൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതമാണ് വിധുവിന്റേത്. ഞാൻ സ്വയം നിശബ്ദയാവാറാണ് പതിവെന്നാന്നാണ് ദീപ്തി പറയുന്നത്. ഇതോടെ ദേഷ്യം വന്നപ്പോൾ എപ്പോഴാണ് സൈലന്റായതെന്ന് വിധു ദീപ്തിയോട് ചോദിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യവും ഇരുവരും വെളിപ്പെടുത്തുന്നുണ്ട്.

സന്തോഷജീവിതത്തിന്റെ കാരണങ്ങൾ തേടിപ്പോവുന്നവരല്ല ഞങ്ങൾ. കണ്ടീഷനുകളൊന്നുമില്ല. രണ്ടാളും രണ്ടാൾക്കും സ്‌പേസ് കൊടുക്കാറുണ്ട്. എന്നാണ് പറയുന്നത്. ഒരാൾ പാട്ടും ഡാൻസുമായതിനാൽ വലിയ വഴക്കൊന്നും വരാറില്ലെന്നും ഇരുവരും പറയുന്നു.

ALSO READ

ബിഗ്‌ബോസിൽ നിന്നാൽ കണ്ണിൽ ചോരയില്ലാത്ത് ആളായി മാറും ; അമ്മയുടെ കല്യാണം നടത്തിക്കൊടുത്തതിന്റെ പേരിൽ പല മോശം കമന്റുകളും വന്നു : ബിഗ് ബോസിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മനസ്സ് തുറന്ന് ജാനകി സുധീർ

തങ്ങളുടെ ചാനലിനെക്കുറിച്ചും താരദമ്പതികൾ മനസ് തുറന്നു. യൂട്യൂബ് ചാനലിനായി സ്‌ക്രിപ്റ്റ് എഴുതുന്നത് വലിയൊരു ടാസ്‌ക്കാണ്. അപ്പോൾ അടിയും ബഹളമാണ്. അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് വിധു പറയുന്നത്. എന്നാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കല്ല അത്.

കണ്ടന്റിനെക്കുറിച്ച് പറഞ്ഞുള്ള ക്ലാഷാണ് എന്നാണ് ഇരുവരും പറയുന്നത്. ദീപ്തിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് മികച്ച തീരുമാനമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളതെന്ന് വിധു പറയന്നുണ്ട്.

Advertisement