താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പെട്ടെന്ന് തന്നെ നയന്‍താരയെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലാക്കി

23

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ഐറ.

ഇരട്ട വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രമായ ഐറയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

Advertisements

ഈ അവസരത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നുവെന്ന് ഡാന്‍സ് മാസ്റ്റര്‍ വിജി വെളിപ്പെടുത്തുന്നു.

ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇത് തുറന്നു പറയുന്നത്.

നയന്‍താര വളരെ മനോഹരമായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ട് വേഷത്തില്‍ എത്തുന്ന താരം രണ്ട് ഭാഗത്തിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

താന്‍ ബൃന്ദ മാസ്റ്ററിനൊപ്പമായിരുന്നു ഐറയില്‍ പ്രവര്‍ത്തിച്ചത്. സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനി ടയിലാണ് നയന്‍താരയ്ക്ക് വയ്യാതായത്.

മേക്കപ്പിനായി പോയ താരം റൂമില്‍ നിന്നും പുറത്തിറങ്ങാതെ ബൃന്ദ മാസറ്ററെ വിവരം അറിയിക്കുക യായിരുന്നുവന്നു വിജി പറയുന്നു.

‘താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍‌താര മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല.

ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു’. വിശ്രമമില്ലായ്മയാണ് താരത്തിന്റെ ക്ഷീണത്തിനു കാരണമായത്. ഐറയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞതായും വിജി കൂട്ടിച്ചേര്‍ത്തു

Advertisement