ആശാ ശരത്തിന് എല്ലാം ആശിച്ചതു പോലെ തന്നെ; ‘ബാലഗോകുല’ത്തില്‍ ഇരട്ടി മധുരമായി മമ്മൂക്ക: ആഹ്ലാദത്തോടെ താരവും കുടുംബാംഗങ്ങളും

77

സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയുമ്പോള്‍ മനസില്‍ നിറയുന്ന സന്തോഷത്തിന് അതിരില്ല. അലതല്ലുന്ന സന്തോഷത്തില്‍ ഇരട്ടി മധുരം കൂടിയുണ്ടായാലോ.

അതായിരുന്നു ആശാ ശരത്തിന്റെ ഗൃഹപ്രവേശചടങ്ങ്. നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ ബാലഗോകുലമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലടക്കം ചര്‍ച്ച.

Advertisements

ബാലഗോകുലത്തിലേക്ക് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി എത്തിയത് തനിക്ക് ഇരട്ടി മധുരമായെന്നാണ് താരം ഫേസ്‌ബുക്കിലൂടെ കുറിച്ചത്. ആശ പങ്കുവച്ച വീടിന്റെ ചിത്രങ്ങളും ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

ഒരു സ്വപ്നം സഫലമായെന്നാണ് ബാലഗോകുലം എന്നു പേരിട്ട വീടിനെക്കുറിച്ച്‌ ആശ കുറിക്കുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ അപ്രതീക്ഷിതമായി നടന്‍ മമ്മൂട്ടി എത്തിയത് ഇരട്ടിമധുരമായെന്നും ആശ പറയുന്നു.

”ബാലഗോകുലം A dream comes true ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നതുപോലെ ഒരു വീട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തില്‍ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.. ഇരട്ടിമധുരം എന്നപോലെ.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബാലഗോകുലം’A dream comes true ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്കു ടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത് ഇരട്ടിമധുരം എന്ന പോലെ
Thank you so much Mammookka for the surprise visit You made our day wonderful Thank you everyone for the support and affection

With love
Asha Sharath

Advertisement