ഷംനയേയും നീരജിനേയും തോല്‍പ്പിച്ച് ആദ്യ റിയാലിറ്റി ഷോ വിജയിയായി; സമ്മാനമെല്ലാം പട്ടിണിക്കാലത്ത് വിറ്റു; ഇന്ന് ഓട്ടോ ഓടിച്ചും പെയിന്റടിച്ചും ജീവിതം; കണ്ണ് നനയിക്കും പ്രശാന്തിന്റെ ജീവിതം

617

റിയാലിറ്റി ഷോകളുടെ തുടക്കത്തോടെ ഒരുപാട് അറിയപ്പെടാതെ പോകുമായിരുന്ന കലാകാരന്മാര്‍ക്കാണ് പുതുജീവിതം ലഭിച്ചത്. റിയാലിറ്റി ഷോകളിലൂടെ സാമ്പത്തികമായ പരാധീനതകളൊന്നും പ്രതിസന്ധിയാകാതെ വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് പ്രശസ്തിയും കിട്ടിത്തുടങ്ങി.

എല്ലാ മേഖലകളിലും ഒരുപാട് സാധാരണക്കാരായവര്‍ക്ക് വേദിയൊരുക്കാന്‍ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് സാധിച്ചു. അതേസമയം, റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്ന കാലത്തുള്ള പ്രശസ്തിയും പേരുമൊന്നും പലര്‍ക്കും മത്സരശേഷമുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല.

Advertisements

അന്നത്തെ വിജയികളില്‍ പലരും പിന്നീട് ജീവിതത്തില്‍ പരാജയം നുണയുകയും പലപ്പോഴും കലയെ തന്നെ കൈവിടുകയും ചെയ്തു. ചിലരാകട്ടെ അവനവന്റെ മേഖലയില്‍ കരുത്ത് തെളിയിക്കുകയും ചെയ്തു.

ALSO READ- മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമാണ്, നായികയ്ക്ക് വേണ്ട ഒരു ഭംഗിയില്ലെന്നാണ് അവർ പറഞ്ഞത്, പ്രമുഖ നടി തന്നെ അപമാനിച്ചത് വെളിപ്പെടുത്തി സ്വാസിക

ഇപ്പോഴിതാ കേരളത്തിലെ തന്നെ ആദ്യത്തെ ഡാന്‍സിങ് റിലയാലിറ്റി ഷോയായിരുന്ന അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ ആദ്യ സീസണിലെ വിജയിയുടെ കഥയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ച പ്രശാന്തിന്റെ ജീവിതം പിന്നീട് പ്രവചനാതീതമായ രീതിയിലാണ് മാറി മറിഞ്ഞത്.

ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സില്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രശാന്തിന്റെ ജീവിതകഥ പുറംലോകമറിഞ്ഞത്. പ്രശസ്ത നടന്‍ നീരജ് മാധവും നടി ഷംന കാസിമും ഉള്‍പ്പടെ അനേകം പേരായിരുന്നു അന്ന് സൂപ്പര്‍ ഡാന്‍സര്‍ ഷോയില്‍ പ്രശാന്തിനൊപ്പം മത്സരിച്ചത്. അന്ന് ഒപ്പം മത്സരിച്ചവര്‍ എല്ലാം ഉന്നതങ്ങളില്‍ എത്തിയപ്പോള്‍ വിജയിയായ പ്രശാന്തിന് എവിടേയും എത്തിപ്പെടാനായില്ല.

പ്രശാന്ത് ഇന്ന് ഓട്ടോ ഡ്രൈവറാണ്. ഉപജീവനത്തിനായി പെയിന്റിങ് പണിക്കായും പോകുന്നുണ്ട്. ഈ കുഞ്ഞു മക്കള്‍ ഐസ്‌ക്രീം വാങ്ങിക്കാന്‍ വന്നപ്പോഴാണ് കണ്ടതെന്നാണ് പ്രശാന്ത് പറയുന്നത്. റിയാലിറ്റി ഷോയിലെ ഡാന്‍സേഴ്‌സാണെന്നും അങ്ങോട്ടേക്ക് പോവാനുള്ള വഴി അറിയില്ലെന്നും പറഞ്ഞപ്പോള്‍ കൊണ്ട് വിടാന്‍ വന്നതായിരുന്നു പ്രശാന്ത്.

ALSO READ- ആൾക്ക് ഇതൊരു ഹോബിയായിരുന്നു, മറ്റുള്ളവർ നല്ലതല്ലെന്ന് പറഞ്ഞപ്പോഴും ഞാൻ കേട്ടില്ല; ആര്യ മനസ്സ് തുറക്കുന്നു

ഈ ചേട്ടനെ കണ്ടാല്‍ ഡാന്‍സര്‍ ആണെന്ന് തോന്നുമെന്നും, ഡാന്‍സ് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു റിയാലിറ്റി ഷോ വിന്നറാണെന്ന കാര്യം പ്രശാന്ത് അവരോടു പറയുകയാണ്. പ്രശാന്ത് നല്ലൊരു ഡാന്‍സര്‍ മാത്രമല്ല കോറിയോഗ്രാഫറും കൂടിയാണ്. സ്‌പോര്‍ട്ട് കോറിയോഗ്രഫിയാണ് ചെയ്യുന്നത്.

അതേസമയം, ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ആശാ ശരത്ത് ചോദിച്ചപ്പോള്‍ പെയിന്റിംങും, ഓട്ടോ ഓടിച്ചും ജീവിക്കുന്നു എന്നാണ് പ്രശാന്തിന്റെ മറുപടി. സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും, വാടകയ്ക്കാണ് താമസിക്കുന്നത് എന്നും പറയുന്നുണ്ട്.

പ്രശാന്തി തനിക്ക് ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നൊക്കെ ആയിരുന്നു ആഗ്രഹംമെന്നും അന്ന് റിയാലിറ്റി ഷോയില്‍ വിജയിച്ചപ്പോള്‍ ലഭിച്ച കാര്‍ താന്‍ പട്ടിണി കാരണം വിറ്റെന്നും താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

Advertisement