രണ്ടാമൂഴം ആര് സംവിധാനം ചെയ്യും: വെളിപ്പെടുത്തലുമായി എംടി യുടെ മകള്‍

12

രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എംടി വാസുദേവന്‍ നായരുടെ മകള്‍ രംഗത്ത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കുന്നതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും, അതിന് ശേഷം അച്ഛന്‍ തന്നെ സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ചും അത് ആരു ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അറിയിക്കുമെന്ന് എംടിയുടെ മകള്‍ അശ്വതി നായര്‍ അറിയിച്ചു.

Advertisements

‘പത്രമാദ്ധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാദ്ധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണിലൂടെയും നേരിട്ടും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്.

എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.’

‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എംടി വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്.

തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച്‌ അത് ആരു ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

അതു വരെ ക്ഷമയോടെ കാത്തിരിക്കുക. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദി.’-അശ്വതി വ്യക്തമാക്കി.

അതേസമയം, രണ്ടാമൂഴവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ മാത്രമേയുള്ളുവെന്നും തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2019ല്‍ താന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement