മകളുടെ പുതുവല്‍സര സമ്മാനം കണ്ട് ഞെട്ടി വിശ്വസിക്കാനാവാതെ തമിഴ് നടന്‍ ഭാസ്‌കര്‍

16

പുതുവര്‍ഷ ദിനത്തില്‍ തമിഴ് നടന്‍ എംഎസ് ഭാസ്‌കറിന് മകള്‍ നല്‍കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സമ്മാനം. മകള്‍ ഐശ്വര്യയാണ് ഉഗ്രനൊരു സമ്മാനം നല്‍കി അച്ഛനെ ഞെട്ടിച്ചത്. മകള്‍ നല്‍കിയ സമ്മാനം കണ്ട ഭാസ്‌കര്‍ അവളെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. അച്ഛന്റെ സന്തോഷം കണ്ട് മകള്‍ക്ക് കരച്ചില്‍ അടക്കാനുമായില്ല.

Advertisements

ഭാസ്‌കറിന്റെ കണ്ണുകള്‍ കെട്ടിയാണ് മകള്‍ ഐശ്വര്യ സമ്മാനത്തിന് അടുത്തേക്ക് എത്തിച്ചത്. ഭാസ്‌കര്‍ കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ മുന്നിലതാ ഒരു ബുളളറ്റ് ബൈക്ക്. സമ്മാനം കണ്ട ഭാസ്‌കര്‍ വിശ്വസിക്കാനാവാതെ ഇത് തനിക്കാണോയെന്ന് ചോദിച്ചു. അതെ എന്നു മകള്‍ പറഞ്ഞപ്പോള്‍ സ്‌നേഹം കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് താങ്ക്‌സ് പറഞ്ഞു. അച്ഛന്റെ മുഖത്തെ സന്തോഷം കണ്ട ഐശ്വര്യയ്ക്ക് വികാരം അടക്കിനിര്‍ത്താനായില്ല. അച്ഛനെ ചേര്‍ത്തുപിടിച്ച് അവള്‍ കരഞ്ഞു. ഐശ്വര്യയെക്കൂടാതെ ആദിത്യ എന്നൊരു മകന്‍ കൂടി ഭാസ്‌കറിനുണ്ട്.

തമിഴിലെ അറിയപ്പെടുന്ന സഹനടനും കൊമേഡിയനുമാണ് എംഎസ് ഭാസ്‌കര്‍. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തയിത്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, മൊഴി, ശിവാജി, സാധു മിരണ്ട, സന്തോഷ് സുബ്രഹ്മണ്യം, ദശാവതാരം, 8 തോട്ടകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്.

Advertisement