Home Entertainment Celebrities

സൽമാൻഖാനെ വരെ ഞെട്ടിച്ച ദീപികയുടെ ഉത്തരം; പ്രണയം വെളിപ്പെടുത്താൻ കിട്ടിയ അവസരം പാഴാക്കി കളഞ്ഞ് നടി തിരഞ്ഞെടുത്തത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ

558

ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറാണ് ദീപിക പദുകോൺ. തുടക്കത്തിൽ ഒരുപാട് പ്രശ്‌നങ്ങളെ ബോളിവുഡിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന താരം പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറി. ദീപിക തങ്ങളുടെ ഭാഗ്യരാശിയാണെന്ന് നായകന്മാരും, സംവിധായകരും വിശ്വസിക്കാൻ തുടങ്ങി. നിലവിൽ ബോളിവുഡിനെയും കടന്ന് ഹോളിവുഡിലും തന്റെ സ്ഥാനം അറിയിച്ചിരിക്കുകയാണ് ദീപിക.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് നടന്ന ദീപികയുടെയും, സൽമാൻഖാന്റെയും ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹിന്ദി ബിഗ്‌ബോസിന്റെ സീസൺ 11 ൽ അതിഥിയായി ദിപിക വന്നിരുന്നു. അന്ന് സൽമാൻഖാൻ ദീപികയോട് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോ ആണ് വൈറലാകുന്നത്.

Advertisements

Also Read
വേദന കടിച്ചു പിടിച്ചും അഭിനയിക്കുന്ന ഒരാളാണ് സുകുമാരി അമ്മ; ഒരാളെ വിശ്വസിച്ചത് കൊണ്ട് മാത്രം ട്രൈയിനിൽ ബാത്‌റൂമിന്റെ സൈഡിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട് അമ്മക്ക്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ

രൺവീർ സിംഗ്, സഞ്ജയ് ലീല ബൻസാലി, ഷാഹിദ് കപൂർ എന്നിങ്ങനെ മൂന്ന് പേരുടെ പേരുകൾ നല്കിയതിന് ശേഷം ഇതിലാരെ വിവാഹം കഴിക്കാനാണ് ഇഷ്ടമെന്നും, ആരെയാണ് കൊല്ലാൻ തോന്നുന്നത് എന്നും ആരുമായി ഡേറ്റിങ്ങ് പോകാനാണെന്ന് താത്പര്യമെന്നും തുറന്ന് പറയാനായി പറഞ്ഞു. ആ സമയത്ത് രൺവീർ സിംഗുമായുള്ള താരത്തിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായിരുന്നു.

തന്റെ പ്രണയബന്ധം ഉറപ്പിക്കാനായി ചോദിക്കുന്ന ചോദ്യമാണിത് എന്ന് മനസ്സിലാക്കിയതാരം, ‘വിവാഹം കഴിക്കാനാണെങ്കിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ആവാമെന്ന് നടി പറഞ്ഞു. രൺവീർ സിംഗിനെ ഡേറ്റിങ്ങനായും തിരഞ്ഞെടുത്തു, ഷാഹിദ് കപൂർ വിവാഹിതനായതിനാൽ അദ്ദേഹത്തെ വേണമെങ്കിൽ കൊല്ലാം എന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്ന്’, ദീപിക വ്യക്തമാക്കി.

Also Read
എന്റെ ആദ്യ ഭർത്താവിനെ ആണ് ഞാൻ ദ്രോഹി എന്ന് വിളിക്കുക; എന്റെ കുഞ്ഞിനെ നശിപ്പിച്ചത് അയാളാണ്; പറ്റിച്ച് പോയവരെ എല്ലാം അങ്ങനെ വിളിക്കാനാണ് താത്പര്യം തുറന്ന് പറച്ചിലുമായി ചാർമിള

ദീപികയുടെ ഉത്തരം എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ദീപികയുടെ തിരഞ്ഞെടുപ്പൊക്കെ കൊള്ളാം. എന്നാലും ഈ വിവാഹം നടക്കില്ലെന്നാണ് സൽമാൻ ഖാൻ പ്രതികരിച്ചത്. സത്യത്തിൽ സൽമാന്റെ പ്രതികരണം ലേശം ക്രൂരമായി പോയില്ലേ എന്നാണ് ആരാധകരും ചോദിച്ചത്. എന്നാൽ ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് സഞ്ജയ് ലീല ബൻസാലി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം

Advertisement