Home Entertainment Celebrities

ഭയങ്കര അഹങ്കാരിയാണ്; ഗതികേടുകൊണ്ടാണ് കെട്ടുന്നത്; എന്തൊക്കെയായാലും സഹിച്ച് ജീവിച്ചോളാമെന്ന് പറഞ്ഞാണ് ഞാന്‍ മാഷിനെ കെട്ടിയത്; പിന്നെയാണ് മനസിലാക്കിയതെന്ന് ദേവിക നമ്പ്യാര്‍

421

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

അതേസമയം, താന്‍ ഭയങ്കര അഹങ്കാരിയായാണ് മാഷിനെ മനസിലാക്കിയിരുന്നതെന്നും പിന്നീടത് മാറിയെന്നും ദേവിക പറയുന്നു. വിവാഹ ശേഷമാണ് ആളുകള്‍ക്ക് എന്നോട് ഇഷ്ടം കൂടിയതെന്നും വിജയിയെ കെട്ടിയതോടെ എന്റെ സ്വഭാവത്തിലെ എല്ലാ ഉഡായിപ്പുകളും തല്ലിപ്പൊളികളുമൊക്കെ മാറി നന്നായിയെന്നും ദേവിക പറയുന്നു.

ALSO READ- ട്രിപ്പടിച്ചും വീട്ടില്‍ ചില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മീനാക്ഷി;മുകുന്ദന്‍ ഉണ്ണിക്ക് യോജിച്ച ചക്കിക്കൊത്ത ചങ്കരനെന്ന് പ്രേക്ഷകര്‍

ഇപ്പോ എല്ലാവരും എന്നെ മാഷേയെന്നാണ് വിളിക്കുന്നത്. ദേവിക അങ്ങനെ വിളിച്ച് എല്ലാവരും അതേപോലെ തന്നെ വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് വിജയ് പറയുന്നത്.


വിവാഹശേഷം വിജയ് മാറിയതിനെ കുറിച്ചും ദേവിക പറയുന്നുണ്ട്. മാഷ് ഭയങ്കര സീരിയസാണ്. എന്നെ കല്യാണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് മാഷിന് ഞാനിങ്ങനെ സീരിയസായി നിന്നാല്‍ ശരിയാവില്ലെന്ന് മനസിലായത്. പോവുന്ന സ്ഥലത്തൊക്കെ മാഷ് കുടുങ്ങിപ്പോവുകയാണ്. നന്നായിട്ട് സംസാരിക്കും. ഭയങ്കരമായിട്ട് തമാശയൊക്കെ പറയും, ഞാന്‍ മാഷിനെ മനസിലാക്കാന്‍ കുറച്ച് സമയമെടുത്തെന്നും താരം വെളിപ്പെടുത്തി.

ഭയങ്കര അഹങ്കാരിയായാണ് ഞാന്‍ മാഷിനെ മനസിലാക്കിയത്. എന്തായാലും കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തൊക്കെയായാലും സഹിച്ച് ജീവിച്ചോളാമെന്ന് പറഞ്ഞാണ് ഞാന്‍ മാഷിനെ കെട്ടിയതെന്നും താരം പറയുന്നു. മാഷേ ഞാന്‍ ഗതികേട് കൊണ്ടാണ് താങ്കളെ കല്യാണം കഴിക്കുന്നത്. എല്ലാവരും അറിഞ്ഞു നമ്മള്‍ നല്ല കോംപോയാണെന്ന് എന്നും ദേവിക പറഞ്ഞപ്പോള്‍ ഞാനൊരു തെറ്റുകാരനാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നും ഞാന്‍ പെര്‍ഫക്ഷന്റെ ആളാണ്. ഗതികെട്ട് ജീവിക്കുന്നതിനോട് താല്‍പര്യമില്ലെന്നും വിജയ് പറയുന്നതിങ്ങനെ.

Advertisement