പിറക്കാനിരിക്കുന്ന കുഞ്ഞിന് വേണ്ടി കഷ്ടപ്പെട്ട് ഗര്‍ഭിണിയായ ദേവിക ചെയ്യുന്നത് കാണാം; വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവ് വിജയ് മാധവ്

102

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവെച്ചു രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍.

ALSO READ- വിദേശത്ത് അവധി ആഘോഷിച്ച് മീന; സുഹൃത്തിന് ഒപ്പമുള്ള റീല്‍സ് വൈറലാകുന്നു; വിമര്‍ശിച്ച് ആരാധകര്‍

കുഞ്ഞിനെ കേള്‍പ്പിക്കാനായി പാട്ടുപഠിക്കുന്ന ദേവികയുടെ പുതിയ വീഡിയോയുമായാണ് വിജയ് മാധവ് എത്തിയിരിക്കുന്നത്. മൊബൈലില്‍ നോക്കിയാണ് ദേവിക പാട്ടു പഠിക്കുന്നത്.

കുട്ടിയെ പാട്ട് കേള്‍പ്പിക്കാന്‍ കഷ്ടപ്പെട്ട് പാട്ടുപഠിക്കുന്ന ഒരു പാവം ഗര്‍ഭിണി എന്നാണ് ഇതിന് നല്‍കിയ ക്യാപ്ഷന്‍. ഈ വീഡിയോയ്ക്ക് ദേവിക നന്നായി പാടുന്നുണ്ട്, സൂപ്പര്‍ ആയിട്ടുണ്ട് തുടങ്ങിയ നിരവധി കമന്റുകള്‍ ആണ് വന്നിരിക്കുന്നത്.

Advertisement