മുത്തുമണികളോട് ഒരൊറ്റ ചോദ്യം ഞാന്‍ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് ; വയര്‍ ചാടി എന്ന് പറഞ്ഞയാള്‍ക്ക് ദേവു കൊടുത്ത മറുപടി

129

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധിപേരെ നമുക്ക് അറിയാം. സോഷ്യല്‍ മീഡിയ താരങ്ങളും സിനിമ താരങ്ങളും എല്ലാം ആണ് സാധാരണ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്താര്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ പൊതുജനങ്ങളില്‍ നിന്ന് ഒരാള്‍ക്കുള്ള അവസരവും ബിഗ് ബോസ് നല്‍കിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച ഒരു പരിപാടി കൂടിയാണ് ഇത്. കഴിഞ്ഞ സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ദേവു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ദേവു നിറഞ്ഞു നിന്നിരുന്നു എങ്കിലും ബിഗ്ബോസില്‍ എത്തിയതോടെയാണ് ദേവുവിനെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്.

Also Read:എന്റെ മകളായി അഭിനയിച്ച് തുടക്കം കുറിച്ച കുട്ടിയാ, ഇപ്പോള്‍ ഇത്രയും വലുതായി, അനിഖയെ കുറിച്ച് ആസിഫ് അലി പറയുന്നു

Advertisements

ഷോയുടെ അവസാനഘട്ടം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാന്‍ ദേവുവിന് സാധിച്ചു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ തന്റെ ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ദേവു എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് ഒരു മോശം കമന്റ് വന്നതോടെ അവര്‍ക്ക് നല്ല കിടിലന്‍ മറുപടിയാണ് താരം കൊടുത്തത്. വയര്‍ ചാടി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്. വിമര്‍ശനത്തിനുള്ള മറുപടിയായി മറ്റൊരു ഫോട്ടോയും താരം പങ്കുവെച്ചു.

എന്റെ വയര്‍ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം എന്ന് പറഞ്ഞാണ് താരം എത്തിയത്. ഞാന്‍ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് എന്നാണ് ദേവു എഴുതിയിരിക്കുന്നത്. ദേവുവിന്റെ മറുപടി ഉചിതമായെന്നാണ് അഭിപ്രായങ്ങള്‍. ഒരുപാട് പേര്‍ ദേവുവിനെ അഭിന്ദിച്ച് രംഗത്ത് എത്തി.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍, കണ്ടന്റ് ക്രിയേറ്റര്‍ എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ശേഷം ആണ് ശ്രീദേവി എന്ന ദേവു ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയത്. തുടക്കത്തില്‍ തന്നെ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിച്ചു. തന്റെ നിലപാടുകള്‍ എപ്പോഴും അറിയിച്ചു കൊണ്ടിരുന്നു ദേവു. എന്നാല്‍ ഷോയിലെ ക്യാപ്റ്റന്‍ ആയിരിക്കവെയാണ് ദേവു പുറത്തുപോവുന്നത്.

 

Advertisement