ജീവിതത്തിലെ വലിയ വിജയം; ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അഹാന

242

അഹാന കൃഷ്ണ എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയിലെ യുവതാരമായ അഹാന സോഷ്യല്‍ മീഡിയയില്‍ കൂടി നിറഞ്ഞുനില്‍ക്കുന്ന ഒരു താരം കൂടിയാണ്. കൃഷ്ണകുമാറിന്റെ മകളായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് മറ്റ് ചിത്രങ്ങളിലേക്ക് അഹാനക്ക് അവസരം ലഭിച്ചു.

Also Read:മുത്തുമണികളോട് ഒരൊറ്റ ചോദ്യം ഞാന്‍ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് ; വയര്‍ ചാടി എന്ന് പറഞ്ഞയാള്‍ക്ക് ദേവു കൊടുത്ത മറുപടി

Advertisements

ലൂക്കാ എന്ന സിനിമയിലാണ് ആദ്യമായി താരം നായികയായി എത്തുന്നത്. സിനിമയിലെ താരത്തിന്റെ കഥാപാത്രവും ചിത്രവും എല്ലാം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തനിക്ക് ലഭിക്കുന്ന ചിത്രങ്ങളെക്കുറിച്ച് അഹാന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

അഭിനയിക്കാന്‍ ഏറെ ഇഷ്ടമാണെങ്കിലും വിചാരിച്ചത് പോലെ സിനിമകളൊന്നും ലഭിക്കുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാനയും കുടുംബവും. മിക്കപ്പോഴും തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് താരം വിശേഷങ്ങള്‍ പങ്കുവെയ്ക്കാര്‍. ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ചാണ് അഹാന എത്തിയിരിക്കുന്നത്.


തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആയ സന്തോഷമാണ് താരം പങ്കുവെച്ചത്. ഇതിനോടകം ഇതിന്റെ ഫോട്ടോയും വീഡിയോകള്‍ എല്ലാം അഹാന ഷെയര്‍ ചെയ്തു കഴിഞ്ഞു.


നടി ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. എപ്പോഴും വ്യത്യസ്തമായ കണ്ടന്റുകളാണ് അഹാന കൊണ്ടുവരാര്‍. ആദ്യമൊക്കെ യൂട്യൂബിന് വേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത് അത്ര ശ്രദ്ധിക്കാറില്ലെന്ന് അഹാന പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയായിരുന്നു താരം.

ഇപ്പോള്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു അഹാന. യൂട്യൂബിലൂടെ ആളുകള്‍ തന്നെ തിരിച്ചറിയുന്നതില്‍ സന്തോഷം എന്നും നടി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. നമ്മള്‍ പറയുന്നത് കേള്‍ക്കാനും ചെയ്യുന്നത് കാണാനും ആളുകള്‍ ഉണ്ടെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അഹാന പറഞ്ഞു.

 

Advertisement