ദാവണിയില്‍ നാടന്‍ പെണ്‍കുട്ടിയായി ബിഗ് ബോസ് താരം സെറീന; വൈറലായ ഫോട്ടോകള്‍

686

മലയാളം ബിഗ്ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് സെറീനയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയില്‍ പങ്കെടുത്ത് ആറാം സ്ഥാനവും സെറീന നേടി കഴിഞ്ഞു. ഒപ്പം തന്നെ ഒരു കൂട്ടം ആരാധകരെയും ഈ താരത്തിന് ലഭിച്ചു. സെറീനയുടെ പ്രകടനത്തിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. വലിയ അടിപിടിയില്‍ ഒന്നും പെടാതെ , എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ടായിരുന്നു സെറീന ബിഗ് ബോസില്‍ നിന്നിരുന്നത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ സെറീന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് വൈറല്‍ ആവുന്നത്.


‘ലവ് ബേര്‍ഡ്സ്’ എന്ന ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘മേഘം തിരൈന്ത് വന്ത് മണ്ണില്‍ ഇറങ്കി വന്ത് മാര്‍ബിളില്‍ ഒളിന്ത് കൊള്ള വാ .. വാ ..’ ആണ് സെറീന ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതാനായി ഉപയോഗിച്ചിരിക്കുന്നത്.

Also readജീവിതത്തിലെ വലിയ വിജയം; ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അഹാന

ചിത്രത്തില്‍ തനി നാടന്‍ പെണ്‍കുട്ടിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും സെറീനയെ ഇങ്ങനെയൊരു ലുക്കില്‍ ആരാധകരും കാണുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോ വൈറല്‍ ആയത്. താരത്തിന്റെ ലുക്ക് എന്തായാലും പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ദാവണിയായിരുന്നു ചിത്രത്തില്‍ സെറീന ധരിച്ചത് .

 

Advertisement