പുതിയ തുടക്കം; സന്തോഷ വാര്‍ത്ത പങ്കുവെച്ച് അമൃത, അഭിനന്ദിച്ച് ആരാധകര്‍

133387

മലയാളികളുടെ പ്രിയപ്പെട്ടവളാണ് അമൃത സുരേഷ്. ഗായികയായി തുടക്കം കുറിച്ച് നൃത്തത്തിലും കഴിവ് തെളിയിച്ചു അമൃത. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നുവന്ന അമൃത പിന്നീട് സോഷ്യല്‍ മീഡിയയിലും സജീവമാവുകയായിരുന്നു. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ട മറുപടി അമൃത കൊടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അമൃത തന്നെയാണ് പങ്കുവെച്ചത് .

ഇനി അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് അമൃത സുരേഷ്. ഇതിനായി ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. ഇവിടെ നിന്നുള്ള ചിത്രവും താരം പങ്കിട്ടു.

Advertisements

ഈ ഫോട്ടോയുടെ പ്രത്യേകത എന്തെന്ന് വെച്ചാല്‍, തെലുങ്ക് യുവതാരം നാഗചൈതന്യ അക്കിനേനിയും ഇതിലുണ്ട് എന്നതാണ്. നാഗ ചൈതന്യയും ഈ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു എന്നത് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

Also readദാവണിയില്‍ നാടന്‍ പെണ്‍കുട്ടിയായി ബിഗ് ബോസ് താരം സെറീന; വൈറലായ ഫോട്ടോകള്‍

മുന്‍പ് ജയറാമിന്റെ മകള്‍ ഇത്തരത്തില്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മനസിനും ശരീരത്തിനും ഊര്‍ജം പകരുന്നതാണ് തിയറ്റര്‍ വര്‍ക്ക് ഷോപ്പുകള്‍. കേരളത്തില്‍ ഇതിന് വലിയ പ്രചാരണമുണ്ട്. 

അമൃത ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇനി അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാന്‍ കഴിയും എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആരാധകരും അമൃതയ്ക്ക് സപ്പോര്‍ട്ട് അറിയിച്ച് എത്തി. നല്ല പ്രതികരണം തന്നെയാണ് ഫോട്ടോയ്ക്ക് താഴെ ലഭിക്കുന്നത് .

 

Advertisement