23 പ്രാവശ്യമൊക്കെ ചര്‍ദ്ദിച്ചു, നിലയെ മമ്മിയായിരുന്നു നോക്കിയത്; അനുഭവം പങ്കുവെച്ച് പേളി മാണി

6571

മലയാള മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അവതാരക, അഭിനേത്രി, ഗായിക എന്നീ നിലകളില്‍ ഏറെ പ്രിയങ്കരിയായ താരസുന്ദരിയാണ് പേളി മാണി. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി കൂടിയായ പേളി മാണിക്ക് ആരാധകരും ഏറെയാണ്.

Advertisements

മിനിസ്‌ക്രീനില്‍ അവതാരകയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു ബിഗ് ബോസിലേയ്ക്ക് പേളി മാണി പോകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പേളി മാണിക്ക് ലഭിച്ചിരുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പേളി മാണി ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പേളി കൂടുതല്‍ ആക്ടിവാകുകയായിരുന്നു.


ഇതിനിടെയായിരുന്നു ബിഗ് ബോസ് താരം ശ്രീനിഷുമായുള്ള പേളി മാണിയുടെ വിവാഹം. ഇവര്‍ക്ക് നില എന്നൊരു മകളും കൂടിയുണ്ട് ഇപ്പോള്‍. ഇതിനിടെ താന്‍ രണ്ടാമതും ഗര്‍ഭിണിയായ സന്തോഷവും പേളി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പോഡ്കാസ്റ്റ് വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് പേളി. ഇതാദ്യമായാണ് പോഡ്കാസ്റ്റ് വീഡിയോ ചെയ്യുന്നത്.


രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ തന്നില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പേളി പറഞ്ഞു. ആദ്യത്തെ മൂന്നുമാസം ബുദ്ധിമുട്ട് തന്നെയായിരുന്നു. എന്നാല്‍ ഇമോഷണലി കുഴപ്പമില്ലായിരുന്നു. 23 പ്രാവിശ്യമൊക്കെ ചര്‍ദ്ദിച്ചു. ഇഷ്ടമുള്ള പല ഫുഡും കഴിക്കാന്‍ പറ്റിയില്ല. നിലയെ മമ്മിയായിരുന്നു നോക്കിയിരുന്നത്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല ഞാന്‍ തിരിച്ചു വന്നതുപോലെ തോന്നി എന്നും പേളി പറഞ്ഞു.

 

Advertisement