എനക്ക് മോഹന്‍ലാല്‍ സാറേ റൊമ്പ പുടിക്കും, നാന്‍ അവരോടെ ഫാന്‍, സര്‍ ഒരു ഉലക ആക്ടര്‍: ലാലേട്ടനെ കുറിച്ച് ധനുഷിന്റെ വാക്കുകള്‍

40

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ്ന്ന് പല തവണ പൊതുവേദികളില്‍ തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ധനുഷ്. ഇപ്പോള്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ധനുഷ്.

Advertisements

ഈ വര്‍ഷത്തെ വനിതാ ഫിലിം അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് വീണ്ടും തന്റെ മോഹന്‍ലാല്‍ ഇഷ്ടത്തെ കുറിച്ച് ധനുഷ് വാചാലനായത്. മികച്ച തമിഴ് നടനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കവേയാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്.

‘എനക്ക് മോഹന്‍ലാല്‍ സാറേ റൊമ്പ പുടിക്കും. നാന്‍ അവരോടെ ഫാന്‍. മോഹന്‍ലാല്‍ സര്‍ ഒരു ഉലക ആക്ടര്‍.’ ധനുഷ് പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും, പക്ഷേ അത് ചന്ദ്രമുഖി എന്ന പേരില്‍ സംഭവിച്ചെന്നും ധനുഷ് പറഞ്ഞു. എന്നിരുന്നാലും ഞങ്ങള്‍ക്ക് എന്നും പ്രചോദനമാണ് മോഹന്‍ലാല്‍ സാറെന്നും ധനുഷ് പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത വടചെന്നെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച തമിഴ് നടനുള്ള വനിതയുടെ അവാര്‍ഡ് ധനുഷിന് ലഭിച്ചത്.

സിമ്മ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ധനുഷ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നതാണ്.

ലോകത്തെ ഏറ്റവും മികച്ച പത്തു നടന്മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ അതില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഉറപ്പായിട്ടും ഉണ്ടാവുന്ന ഒരു പേര് മോഹന്‍ലാല്‍ എന്നായിരിക്കും എന്നാണ് ധനുഷ് അന്ന് പറഞ്ഞത്.

Advertisement